Top

ദുബൈയില്‍ വിമാനചിറകുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഫ്‌ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ച്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിട്ടു. അപകടം ഉണ്ടായ ഉടന്‍ തന്നെ […]

23 July 2021 5:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദുബൈയില്‍ വിമാനചിറകുകള്‍ കൂട്ടിയിടിച്ചു; ആളപായമില്ല
X

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അപകടത്തില്‍ ആളപായമൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫ്‌ലൈ ദുബൈ, ഗള്‍ഫ് എയര്‍ വിമാനങ്ങളുടെ ചിറകുകള്‍ തമ്മിലാണ് കൂട്ടിയിടിച്ച്. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് വിമാനങ്ങള്‍ക്കും ചെറിയ തകരാറുകള്‍ ഉണ്ടായതായി സിവില്‍ ഏവിയേഷന്‍ വിഭാഗം അറിയിച്ചു. തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു റണ്‍വേ താത്കാലികമായി അടച്ചിട്ടു.

അപകടം ഉണ്ടായ ഉടന്‍ തന്നെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ഇത് ഒരു തരത്തിലും ബാധിച്ചില്ലെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അടച്ചിട്ട റണ്‍വേ രണ്ട് മണിക്കൂറിന് ശേഷം വീണ്ടും തുറന്നുപ്രവര്‍ത്തിച്ചു.

ALSO READ: കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; സുരേന്ദ്രനും മകനും സാക്ഷിപ്പട്ടികയില്‍

Popular

    Next Story