pravasi malayali

‘വിന്‍ ഗോള്‍ഡ് വിത് റെയിന്‍ബോ’ മെഗാ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു; ഭാഗ്യശാലി പെരിയാട് സ്വദേശി

ദുബായ്: വിന്‍ ഗോള്‍ഡ് വിത് റെയിന്‍ബോ മില്‍ക്ക് പ്രൊമോഷന്‍ മെഗാ നറുക്കെടുപ്പ് വിജയിയെ പ്രഖ്യാപിച്ചു. കണ്ണൂര്‍, പെരിയാട് സ്വദേശി നിഹാല്‍ നാസറാണ് ഭാഗ്യശാലി. നിഹാലിന്റെ കൈവശമുണ്ടായിരുന്ന കൂപ്പണ്‍ നമ്പര്‍ 67214 40,000 ദിര്‍ഹത്തിന്റെ ഗോള്‍ഡ് വൗച്ചര്‍ സമ്മാനമായി ലഭിക്കും. ഇന്ത്യന്‍ രൂപയില്‍ ഇത് ഏതാണ്ട് 8 ലക്ഷത്തോളം വരും.

പ്രോത്സാഹന സമ്മാനങ്ങളായ 10,000 ദിര്‍ഹം വിലവരുന്ന ഗോള്‍ഡ് വൗച്ചറുകള്‍ രഹ്‌നാസ് കനിയന്‍ കണ്ടിയില്‍ (കൂപ്പണ്‍ നമ്പര്‍ 2123), മുഹമ്മദ് റംസാന്‍ (കൂപ്പണ്‍ നമ്പര്‍ 41759), മുഹമ്മദ് സര്‍ഹാദ് വി.കെ (കൂപ്പണ്‍ നമ്പര്‍ 841), വിപിന്‍ കൊഞ്ചത്ത് (കൂപ്പണ്‍ നമ്പര്‍ 21429) എന്നിവര്‍ക്കും ലഭിച്ചു.

ദുബായ് സാമ്പത്തികകാര്യ വകുപ്പ് നറുക്കെടുപ്പ് വിഭാഗം പ്രതിനിധി റാശിദ് അല്‍ മാരി, ചൊയ്ത്രം ബി.ഡി.എം ദീപക് ഷെട്ടി, സെയില്‍സ് മാനേജര്‍ നാസര്‍ അഹമദ്, ഫ്രീസ് ലാന്റ് ഏരിയാ സെയില്‍സ് മാനേജര്‍ മോസം ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.

Latest News