Top

ഇന്ത്യക്കാരന്‍ ആയിരുന്നേല്‍ വില്യംസണ്‍ ഒരിക്കലും കോഹ്ലിക്കു പിന്നില്‍ പോകില്ലായിരുന്നു; കിവീസ് നായകനെ പ്രശംസിച്ച് മൈക്കല്‍ വോന്‍

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്റെ ഏറ്റവും വലിയ ദുര്യോഗം അയാള്‍ ഒരു ഇന്ത്യക്കാരനായി ജനിച്ചില്ല എന്നതാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. ഇന്ത്യക്കാരനായിരുന്നെങ്കില്‍ ഇന്ന് വില്യംസണ്‍ ആയിരുന്നേനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും വോന്‍ വ്യക്തമാക്കി. ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കോഹ്ലിയെക്കാള്‍ മികച്ച താരം വില്യംസണ്‍ ആണെന്നു പറയാതെ പറയുകയായിരുന്നു വോന്‍. ”വിരാട് കോഹ്ലി അല്ല വില്യംസണ്‍ ആണ് മികച്ച താരം എന്നു പറയാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ […]

14 May 2021 5:59 AM GMT

ഇന്ത്യക്കാരന്‍ ആയിരുന്നേല്‍ വില്യംസണ്‍ ഒരിക്കലും കോഹ്ലിക്കു പിന്നില്‍ പോകില്ലായിരുന്നു; കിവീസ് നായകനെ പ്രശംസിച്ച് മൈക്കല്‍ വോന്‍
X

ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസന്റെ ഏറ്റവും വലിയ ദുര്യോഗം അയാള്‍ ഒരു ഇന്ത്യക്കാരനായി ജനിച്ചില്ല എന്നതാണെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍. ഇന്ത്യക്കാരനായിരുന്നെങ്കില്‍ ഇന്ന് വില്യംസണ്‍ ആയിരുന്നേനെ ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും വോന്‍ വ്യക്തമാക്കി.

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ കോഹ്ലിയെക്കാള്‍ മികച്ച താരം വില്യംസണ്‍ ആണെന്നു പറയാതെ പറയുകയായിരുന്നു വോന്‍. ”വിരാട് കോഹ്ലി അല്ല വില്യംസണ്‍ ആണ് മികച്ച താരം എന്നു പറയാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കഴിയില്ല. കാരണം അങ്ങനെ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് കല്ലേറു കിട്ടും. ഇന്ത്യന്‍ ആരാധകര്‍ നിങ്ങളെ കൂട്ടത്തോടെ ആക്രമിക്കും”- വോന്‍ പറഞ്ഞു.

ഈ കാരണത്താല്‍ എല്ലാവരും ഇപ്പോള്‍ കോഹ്ലിയാണ് മികച്ച താരം എന്നാണ് പറയുന്നതെന്നും വോന്‍ കൂട്ടിച്ചേര്‍ത്തു. ”അങ്ങനെ പറഞ്ഞാലേ നിങ്ങള്‍ക്ക് കൈയടിയും ലൈക്കുകളും കിട്ടുകയുള്ളു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലും ആരുടെയും പിന്നില്‍ അല്ല വില്യംസണ്‍. പക്ഷേ ഇന്ത്യക്കാരന്‍ അല്ലാത്തതിനാല്‍ അതാരും വിളിച്ചു പറയുന്നില്ല”- വോന്‍ പറഞ്ഞു.

”വില്യംസണ് വിരാട് കോഹ്ലിയെപ്പോലെ ഇന്‍സ്റ്റാഗ്രാമില്‍ 10 കോടി ഫോളോവേഴ്‌സ് ഉണ്ടാകില്ല, കോടികളുടെ പരസ്യങ്ങള്‍ ഉണ്ടാകില്ല, പക്ഷേ കളിക്കളത്തിലെ പ്രകടനത്തില്‍ കോഹ്ലിയെക്കാള്‍ ഏറെ മുകളിലാണ് അയാള്‍. ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ എക്കാലത്തും കോഹ്ലിയെക്കാള്‍ മികവ് കാട്ടിയിട്ടുള്ളത് വില്യംസണാണ്. അതിനാല്‍ തന്നെ ഇക്കുറി കോഹ്ലിയെക്കാള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക കിവീസ് നായകനായിരിക്കും”- വോന്‍ പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടാനിരിക്കെയാണ് വോനിന്റെ പരാമര്‍ശം. ഇംഗ്ലണ്ടിലെ സതാംപ്ടണിലാണ് ഫൈനല്‍ അരങ്ങേറുക.

Next Story

Popular Stories