Top

‘ഓരോ മണ്ഡലത്തിലേക്കും ഒരു പാനല്‍ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കും’; പകുതിയലധികം സീറ്റുകളില്‍ യുവാക്കളും വനിതകളും പുതുമുഖങ്ങളുമെന്ന് ഉമ്മന്‍ ചാണ്ടി

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. 50 ശതമാനത്തില്‍ അധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. രണ്ടിലധികം തവണ തുടര്‍ച്ചയായി മത്സരിച്ചു പരാജയപ്പെട്ടവര്‍ക്ക് സീറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവര്‍ക്കും സീറ്റില്ല. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മണ്ഡലങ്ങളിലേക്ക് ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമായിരിക്കില്ല. ഒരു പാനല്‍ ആയിരിക്കും ഹൈക്കമാന്റിന് […]

5 March 2021 9:54 AM GMT

‘ഓരോ മണ്ഡലത്തിലേക്കും ഒരു പാനല്‍ സ്ഥാനാര്‍ഥികളെ നിര്‍ദ്ദേശിക്കും’; പകുതിയലധികം സീറ്റുകളില്‍ യുവാക്കളും വനിതകളും പുതുമുഖങ്ങളുമെന്ന് ഉമ്മന്‍ ചാണ്ടി
X

യുഡിഎഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മാനദണ്ഡം വിജയ സാധ്യത മാത്രമാണെന്ന് കെപിസിസി തെരഞ്ഞെടുപ്പ് സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി. 50 ശതമാനത്തില്‍ അധികം സീറ്റുകള്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കുമായി നല്‍കുമെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു. രണ്ടിലധികം തവണ തുടര്‍ച്ചയായി മത്സരിച്ചു പരാജയപ്പെട്ടവര്‍ക്ക് സീറ്റില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു തോറ്റവര്‍ക്കും സീറ്റില്ല. പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക തയ്യാറായിട്ടുണ്ട്. സ്ഥാനാര്‍ഥി നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മണ്ഡലങ്ങളിലേക്ക് ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമായിരിക്കില്ല. ഒരു പാനല്‍ ആയിരിക്കും ഹൈക്കമാന്റിന് സമര്‍പ്പിക്കുക.

ഉമ്മന്‍ ചാണ്ടി

പ്രകടന പത്രിക അവസാനഘട്ടത്തിലാണ്. എത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. സ്‌ക്രൂട്ടിനി കമ്മിറ്റി നാളെ 11 മണിക്ക് കെപിസിസി ആസ്ഥാനത്ത് ചേരും. ശേഷമുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടത്തും. ഘടകക്ഷികളുമായുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം

“കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് നേതൃയോഗം കെപിസിസി ആസ്ഥാനത്ത് വെച്ച് കൂടി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഐസിസി നിര്‍ദ്ദേശ പ്രകാരം യുവാക്കള്‍, വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവര്‍ക്ക് 50 ശതമാനം സീറ്റ് നല്‍കും. രണ്ടുതവണ തുടര്‍ച്ചയായി തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും സീറ്റ് നല്‍കില്ല. പ്രകടനപത്രിക അന്തിമഘട്ടത്തിലെത്തി. ഘടകകക്ഷികളുമായി ആലോചിച്ച് രണ്ടുദിവസത്തിനകം പ്രകാശനം ചെയ്യും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ശനിയാഴ്ച രാവിലെ കെപിസിസി ആസ്ഥാനത്ത് ചേരും. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ അടുത്താഴ്ച ഡല്‍ഹിയില്‍ നടക്കും. കേന്ദ്ര തെരഞ്ഞടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.ഏറ്റവും വേഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കും. ഘടകകക്ഷികളുമായിട്ടുള്ള സീറ്റ് വിഭജന ചര്‍ച്ച അവസാനഘട്ടത്തിലാണ്. എത്രയും വേഗം അതും പൂര്‍ത്തിയാകും.”

Next Story