Top

‘വാഗ്ദാനം പാലിക്കാനായില്ലെങ്കില്‍ രാഷ്ട്രീയം വിടും’; പ്രഖ്യാപനവുമായി മനോഹര്‍ലാല്‍ ഖട്ടര്‍

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഖട്ടറിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ അഞ്ചില്‍ മൂന്ന് കോര്‍പ്പറേഷനും പാര്‍ട്ടിക്ക് നഷ്ടപ്പെടുകയായിരുന്നു. ‘ഹരിയാനയില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുന്നത് ഉറപ്പ് വരുത്തും. ആരെങ്കിലും എംഎസ്പി ഇല്ലാതാക്കാന്‍ നീക്കം നടത്തിയാല്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ രാഷ്ട്രീയം വിടും.’ ഖട്ടര്‍ പറഞ്ഞു. കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ഹരിയാന അതിര്‍ത്തിയില്‍ വലിയ […]

31 Dec 2020 7:30 AM GMT

‘വാഗ്ദാനം പാലിക്കാനായില്ലെങ്കില്‍ രാഷ്ട്രീയം വിടും’; പ്രഖ്യാപനവുമായി മനോഹര്‍ലാല്‍ ഖട്ടര്‍
X

കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടുമെന്ന പ്രഖ്യാപനവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് വലിയ പരാജയം നേരിട്ടതിന് പിന്നാലെയാണ് ഖട്ടറിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെ അഞ്ചില്‍ മൂന്ന് കോര്‍പ്പറേഷനും പാര്‍ട്ടിക്ക് നഷ്ടപ്പെടുകയായിരുന്നു.

‘ഹരിയാനയില്‍ കര്‍ഷകര്‍ക്ക് മിനിമം താങ്ങുവില നല്‍കുന്നത് ഉറപ്പ് വരുത്തും. ആരെങ്കിലും എംഎസ്പി ഇല്ലാതാക്കാന്‍ നീക്കം നടത്തിയാല്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ രാഷ്ട്രീയം വിടും.’ ഖട്ടര്‍ പറഞ്ഞു.

കാര്‍ഷിക ഭേദഗതി നിയമത്തിനെതിരെ ഹരിയാന അതിര്‍ത്തിയില്‍ വലിയ കാര്‍ഷിക പ്രക്ഷോഭത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനേയും കര്‍ഷകസമരം സ്വാധീനിച്ചുവെന്നാണ് വിലയിരുത്തല്‍.

സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയായ ജെജെപിയുടെ ദുഷ്യന്ത് ചൗട്യാലയും ഈ മാസം ആദ്യം സമാനമായ പ്രഖ്യാപനം നടത്തിയിരുന്നു. അധികാരത്തിലിരിക്കുന്ന കാലത്ത് കര്‍ഷകര്‍ക്ക് എംഎസ്പി ഉറപ്പ് വരുത്തും. വാഗ്ദാനം നടപ്പിലാക്കാത്ത ദിവസം താന്‍ രാജി വെക്കുമെന്നുമായിരുന്നു ദുഷ്യന്ത് ചൗട്യാലയുടെ പ്രഖ്യാപനം. തെരഞ്ഞെടുപ്പില്‍ ബിജെപിക്കും സഖ്യകക്ഷിയായ ജെജെപിക്കും സോനിപതിലും അംബാലയിലും മേയര്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. പരാജയത്തിന് കാരണം അതിര്‍ത്തിയില്‍ നടക്കുന്ന കാര്‍ഷിക പ്രക്ഷോഭമായിരിക്കാമെന്ന് ബിജെപി എംഎല്‍എമാര്‍ പ്രതികരിച്ചു.

‘സര്‍ക്കാര്‍ നല്ല പ്രവര്‍ത്തനം കാഴ്ച്ചവെച്ച് മുന്നേറുമ്പോള്‍ ജനങ്ങള്‍ ഒറ്റകെട്ടായി ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുകയാണ്. ഇതാണ് ഹരിയാനയില്‍ നടക്കുന്നത്. അവരുടെ അജണ്ടക്ക് പ്രത്യേകിച്ച് അര്‍ത്ഥമില്ല. അവര്‍ക്ക് പ്രത്യേകം ലക്ഷ്യങ്ങളില്ല. ബിജെപിയെ പ്രതിരോധിക്കുകയാണ് അവരുടെ ലക്ഷ്യം.’ ഹരിയാന എംഎല്‍എ പ്രതികരിച്ചു.

Next Story