Top

കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് പ്രതിസന്ധിയില്‍; ബ്രസീല്‍ താരങ്ങള്‍ കളിക്കില്ല, മറ്റു ടീമുകളും പിന്തുണച്ചേക്കും

ആഭ്യന്തര കലാപവും കോവിഡും കാരണം, രണ്ടു തവണ വേദി മാറ്റേണ്ടി വന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ബ്രസീലിലും നടന്നേക്കില്ല. ബ്രസീല്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്തയേതാടെയാണ് ചാമ്പ്യന്‍ഷിപ്പ് പ്രതിസന്ധിയിലായത്. ബ്രസീലില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കി ഒരു മത്സരത്തിനും ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങള്‍. ഇവരെ അനുനയിപ്പിക്കാന്‍ ബ്രസീല്‍ സര്‍ക്കാരും ഫുട്‌ബോള്‍ ഫെഡറേഷനും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ തങ്്ങളുടെ തീരുമാനത്തിനു പിന്തുണ നല്‍കാന്‍ മറ്റു ടീമുകളെ കൂടി ക്ഷണിക്കുകയാണ് ബ്രസീല്‍ താരങ്ങള്‍ ചെയ്തത്. […]

4 Jun 2021 11:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് പ്രതിസന്ധിയില്‍; ബ്രസീല്‍ താരങ്ങള്‍ കളിക്കില്ല, മറ്റു ടീമുകളും പിന്തുണച്ചേക്കും
X

ആഭ്യന്തര കലാപവും കോവിഡും കാരണം, രണ്ടു തവണ വേദി മാറ്റേണ്ടി വന്ന കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് ബ്രസീലിലും നടന്നേക്കില്ല. ബ്രസീല്‍ താരങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്തയേതാടെയാണ് ചാമ്പ്യന്‍ഷിപ്പ് പ്രതിസന്ധിയിലായത്.

ബ്രസീലില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ ആരോഗ്യം ഭീഷണിയിലാക്കി ഒരു മത്സരത്തിനും ഇറങ്ങേണ്ടെന്ന തീരുമാനത്തിലാണ് താരങ്ങള്‍. ഇവരെ അനുനയിപ്പിക്കാന്‍ ബ്രസീല്‍ സര്‍ക്കാരും ഫുട്‌ബോള്‍ ഫെഡറേഷനും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

എന്നാല്‍ തങ്്ങളുടെ തീരുമാനത്തിനു പിന്തുണ നല്‍കാന്‍ മറ്റു ടീമുകളെ കൂടി ക്ഷണിക്കുകയാണ് ബ്രസീല്‍ താരങ്ങള്‍ ചെയ്തത്. സൂപ്പര്‍ താരം ലയണല്‍ മെസിയും അര്‍ജന്റീനയും ബ്രസീല്‍ താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ അര്‍ജന്റീന പരിശീലകന്‍ ബ്രസീലിലെ സാഹചര്യങ്ങള്‍ മെച്ചമല്ലെന്നും ഭീതിക്കു മുകളിലാണ് തങ്ങള്‍ കളിക്കാാനൊരുങ്ങുന്നതെന്നും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ മെസിയും ടീമും ബ്രസീല്‍ താരങ്ങളുടെ നിലപാടിനെ പിന്തുണച്ചെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. കൂടാതെ മെസി ലൂയിസ് സുവാരസിന്റെയും യുറുഗ്വേ ടീമിന്റെയും പിന്തുണ തേടിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം വിവാദങ്ങളെത്തുടര്‍ന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ കസേര തെറിക്കുമെനന്നു സൂചനയുണ്ട്. താരങ്ങളെ നിലയ്ക്കു നിര്‍ത്താന്‍ ടിറ്റെയ്ക്ക് കഴിയുന്നില്ലെന്നാണ് ആരോപണം.

ഇത്തവണത്തെ കോപ്പാ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നിരവധി തവണയാണ് പ്രതിസന്ധികള്‍ നേരിട്ടത്. അര്‍ജന്റീനയും കൊളംബിയയിലുമായാണ് ചാമ്പ്യന്‍ഷിപ്പ് നടത്താന്‍ ആദ്യം ഉദ്ദേശിച്ചത്. ആഭ്യന്തര കലാപത്തെത്തുടര്‍ന്ന് കൊളംബിയ ആദ്യം പിന്മാറി. ഇതോടെ മുഴുവന്‍ മത്സരങ്ങളും അര്‍ജന്റീനയില്‍ നടത്താമെന്നായി. എന്നാല്‍ അവിടെ കോവിഡ് പടര്‍ന്നു പിടിച്ചതോടെ മത്സരങ്ങള്‍ ബ്രസീലിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തില്‍ ലോക രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ബ്രസീലിലേക്ക് ചാമ്പ്യന്‍ഷിപ്പ് മാറ്റിയതെന്തിനെന്നാണ് ഉയരുന്ന ചോദ്യം.

Next Story

Popular Stories