Top

”ഈ ചിത്രം അപമാനമല്ല, എന്‍െ്‌റ തിരിച്ചുവരവിനുള്ള പ്രചോദനമായിരിക്കും”; ഐ.പി.എല്‍. മോശം ഫോമിനെയും വിമര്‍ശനങ്ങളെയും തൂത്തെറിഞ്ഞു വെസ്റ്റീന്‍ഡീസ് താരം

ക്രിക്കറ്റില്‍ മികച്ച ഫോമും മോശം ഫോമും സ്വാഭാവികമാണെന്ന അഭിപ്രായക്കാരനാണ് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍. ഐ.പി.എല്‍. ഈ സീസണില്‍ ഏറ്റവും ഫ്‌ളോപ്പായ താരങ്ങളില്‍ ഒരാളായാണ് പൂരനെ വിശേഷിപ്പിക്കുന്നത്. പാതിവഴിയില്‍ ഉപേക്ഷിച്ച 2021 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ പൂരന്‍ ആറു മത്സരങ്ങളില്‍ നിന്നു വെറും 28 റണ്‍സാണ് നേടിയത്. നാലു മത്സരങ്ങളില്‍ താരം ഡക്ക് ആകുകയും ചെയ്തിരുന്നു. ഇപ്പോള്‍ തന്റെ മോശം ഫോം അംഗീകരിച്ച് താന്‍ ശക്തിയായി തിരിച്ചുവരുമെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ഈ ട്വീറ്റിന് താരത്തെ […]

7 May 2021 1:53 AM GMT

”ഈ ചിത്രം അപമാനമല്ല, എന്‍െ്‌റ തിരിച്ചുവരവിനുള്ള പ്രചോദനമായിരിക്കും”; ഐ.പി.എല്‍. മോശം ഫോമിനെയും വിമര്‍ശനങ്ങളെയും തൂത്തെറിഞ്ഞു വെസ്റ്റീന്‍ഡീസ് താരം
X

ക്രിക്കറ്റില്‍ മികച്ച ഫോമും മോശം ഫോമും സ്വാഭാവികമാണെന്ന അഭിപ്രായക്കാരനാണ് വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരന്‍. ഐ.പി.എല്‍. ഈ സീസണില്‍ ഏറ്റവും ഫ്‌ളോപ്പായ താരങ്ങളില്‍ ഒരാളായാണ് പൂരനെ വിശേഷിപ്പിക്കുന്നത്. പാതിവഴിയില്‍ ഉപേക്ഷിച്ച 2021 ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സ് താരമായ പൂരന്‍ ആറു മത്സരങ്ങളില്‍ നിന്നു വെറും 28 റണ്‍സാണ് നേടിയത്. നാലു മത്സരങ്ങളില്‍ താരം ഡക്ക് ആകുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തന്റെ മോശം ഫോം അംഗീകരിച്ച് താന്‍ ശക്തിയായി തിരിച്ചുവരുമെന്ന് ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ഈ ട്വീറ്റിന് താരത്തെ പ്രേരിപ്പിച്ചതാകട്ടെ ഐ.പി.എല്ലിലെ മോശം പ്രകടനം സൂചിപ്പിക്കുന്ന ഒരു ചിത്രവും.

കഴിഞ്ഞദിവസം പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ക് ഇന്‍ഫോയാണ് പൂരന്റെ ചിത്രം പ്രസിദ്ധീകരിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പൂരന്‍ ക്ലീന്‍ ബൗള്‍ഡാകുന്നതാണ് ചിത്രം. ഇതിനു താഴെയായി ലീഗില്‍ പൂരന്‍ ഇക്കുറി നേടിയ സ്‌കോറുകള്‍ 0, 0, 9, 0, 19, 0 എന്നിങ്ങനെയും എഴുതിയിരുന്നു.

ഈ ചിത്രം റീട്വീറ്റ് ചെയ്ത പൂരന്‍ ഇതു തന്നെ അപമാനിക്കുന്നതല്ലെന്നും തന്റെ തിരിച്ചുവരവിന് പ്രചോദനം നല്‍കുന്നതാണെന്നും വ്യക്തമാക്കി. ഐ.പി.എല്‍. മാറ്റിവയ്‌ക്കേണ്ടി വന്നതില്‍ നിരാശയുണ്ടെന്നും അതിനു പിന്നിലെ കാരണങ്ങള്‍ ഹൃദയഭേദകമാണെന്നും അദ്ദേഹം കുറിച്ചു. നേരത്തെ ഐ.പി.എല്ലിലെ തന്റെ പ്രതിഫലത്തിന്റെ ഒരു വിഹിതം ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു പൂരന്‍ ഇന്ത്യന്‍ ആരാധകരുടെ ആദരവ് പിടിച്ചുപറ്റിയിരുന്നു.

Next Story

Popular Stories