‘വില്‍ ബി ബാക്ക്’; ആഫ്രിക്കയില്‍ നിന്ന് പിവി അന്‍വറിന്റെ ലൈവ്
ആഫ്രിക്കയില്‍ നിന്ന് മാര്‍ച്ച് 11ന് നാട്ടിലെത്തുമെന്ന് അറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തെരഞ്ഞെടുപ്പ് രംഗത്ത് വളരെ സജീവമായി ജനങ്ങളോടൊപ്പം താനുണ്ടാകുമെന്നും അന്‍വര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു. പിവി അന്‍വറിന്റെ വാക്കുകള്‍: ”പ്രിയമുള്ളവരെ, സ്നേഹമുള്ള സഹോദരിസഹോദരന്മാരെ, പ്രിയപ്പെട്ട സുഹൃത്തുക്കളെ, പ്രിയങ്കരായ സഖാക്കളെ, തെരഞ്ഞെടുപ്പ് അടുത്തു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചു. എംഎല്‍എയെ കാണാനില്ല. എംഎല്‍എ വരില്ല. എന്ന് പറയുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവര്‍ക്കുമാണ് എന്നെ കാണാന്‍ ഏറ്റവും കൂടുതല്‍ […]

ആഫ്രിക്കയില്‍ നിന്ന് മാര്‍ച്ച് 11ന് നാട്ടിലെത്തുമെന്ന് അറിയിച്ച് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. തെരഞ്ഞെടുപ്പ് രംഗത്ത് വളരെ സജീവമായി ജനങ്ങളോടൊപ്പം താനുണ്ടാകുമെന്നും അന്‍വര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.
പിവി അന്‍വറിന്റെ വാക്കുകള്‍: ”പ്രിയമുള്ളവരെ, സ്നേഹമുള്ള സഹോദരിസഹോദരന്മാരെ, പ്രിയപ്പെട്ട സുഹൃത്തുക്കളെ, പ്രിയങ്കരായ സഖാക്കളെ, തെരഞ്ഞെടുപ്പ് അടുത്തു. തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചു. എംഎല്‍എയെ കാണാനില്ല. എംഎല്‍എ വരില്ല. എന്ന് പറയുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങളില്‍ എതിരാളികള്‍ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരും ഞാന്‍ ഇല്ലാതാകണമെന്ന് ആഗ്രഹിച്ചവര്‍ക്കുമാണ് എന്നെ കാണാന്‍ ഏറ്റവും കൂടുതല്‍ ധൃതിയുള്ളത്. അത് എന്തെങ്കിലും ആകട്ടെ, വിശദമായ വീഡിയോയുമായി പിന്നെ വരാം. ഒറ്റ കാര്യം പറയാനാണ് ഈ വീഡിയോ അയക്കുന്നത്. പത്താം തീയതി ഇവിടെ നിന്ന് പുറപ്പെട്ട് 11-ാം തീയതി ഞാന്‍ നാട്ടിലെത്തുമെന്ന വിവരം അറിയിക്കുകയാണ്. തീര്‍ച്ചയായിട്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് രംഗത്ത് വളരെ സജീവമായി ജനങ്ങളോടൊപ്പം ഞാനുണ്ടാകും. മറ്റുള്ള കാര്യം പിന്നീട് അറിയിക്കുന്നതായിരിക്കും.”
അന്‍വര്‍ എംഎല്‍എയെ കാണാനില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേരത്തെ നിലമ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ, ഘാനയില്‍ അദ്ദേഹം അറസ്റ്റിലാണെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണിലാണ് താനെന്ന് അറിയിച്ചുകൊണ്ട് അന്‍വര്‍ ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയം എന്റെ ഉപജീവന മാര്‍ഗ്ഗമല്ല. അതിന്റെ പേരില്‍ നഷ്ടപ്പെടുത്തിയതല്ലാതെ ഒന്നും സമ്പാദിച്ചിട്ടുമില്ല. ജീവിതമാര്‍ഗ്ഗം എന്ന നിലയില്‍ ഒരു പുതിയ സംരംഭവുമായി ആഫ്രിക്കയില്‍ എത്തിയതാണ്. പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി സര്‍ക്കാര്‍ സഹായത്തോടെ കൂടിയാണ് ഇവിടെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. നൂറോളം തൊഴിലാളികള്‍ ഒപ്പമുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു.