Top

നിരന്തര പീഡനവും ബലാത്സംഗവും; 50കാരനെ ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി

ഭര്‍ത്താവിന്റെ മദ്യപാനവും പീഡനവും സഹിക്കാനാവാതെ ഭാര്യയും മക്കളും ചേര്‍ന്ന് മദ്ധ്യവയസ്‌ക്കനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ശുചിത്വ തൊഴിലാളിയായ അനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. വെള്ളിയൈഴ്ച രാവിലെ ഉത്തര്‍ പ്രദേശിലെ മോര്‍ന വില്ലേജില്‍ പാര്‍ക്കിനടുത്തുളള ചേരിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപാനമാവും മരണകാരണം എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഭാര്യയും മക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഭര്‍ത്താവിന്റെ അമിത മദ്യപാനവും തനിക്കും മക്കള്‍ക്കും നേരെയുളള ലൈഗിംകാതിക്രമവും കാരണമാണ് താനും […]

1 Nov 2020 5:46 AM GMT

നിരന്തര പീഡനവും ബലാത്സംഗവും; 50കാരനെ ഭാര്യയും മക്കളും ചേര്‍ന്ന് കൊലപ്പെടുത്തി
X

ഭര്‍ത്താവിന്റെ മദ്യപാനവും പീഡനവും സഹിക്കാനാവാതെ ഭാര്യയും മക്കളും ചേര്‍ന്ന് മദ്ധ്യവയസ്‌ക്കനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ ശുചിത്വ തൊഴിലാളിയായ അനില്‍ കുമാറാണ് കൊല്ലപ്പെട്ടത്. വെള്ളിയൈഴ്ച രാവിലെ ഉത്തര്‍ പ്രദേശിലെ മോര്‍ന വില്ലേജില്‍ പാര്‍ക്കിനടുത്തുളള ചേരിയില്‍ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപാനമാവും മരണകാരണം എന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഭാര്യയും മക്കളും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

ഭര്‍ത്താവിന്റെ അമിത മദ്യപാനവും തനിക്കും മക്കള്‍ക്കും നേരെയുളള ലൈഗിംകാതിക്രമവും കാരണമാണ് താനും മക്കളും ചേര്‍ന്ന് കൊല നടത്തിയത് എന്ന് ഇയാളുടെ ഭാര്യ പിക ദേവി പൊലീസിനോട് പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞിട്ട് 25 വര്‍ഷമായെന്നും മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്ന ഭര്‍ത്താവില്‍ നിന്ന് ക്രൂര പീഡനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു എന്നും ഇവര്‍ പൊലീസിനോട് വ്യക്തമാക്കി. മക്കള്‍ വലുതായപ്പോള്‍ ഇവരെയും ഉപദ്രവിക്കാന്‍ തുടങ്ങി കൂടാതെ 11 വയസ്സുണ്ടായിരുന്ന മറ്റൊരു മകളെ ബലാത്സംഗം ചെയ്ത് ഇയാള്‍ കൊലപ്പെടുത്തി എന്നും പിക ദേവി പറഞ്ഞു.

കൊലപാതകം നടത്താന്‍ ഇവര്‍ ഉപയോഗിച്ച ഷാള്‍ തിരിച്ചറിഞ്ഞുവെന്നും പിക ദേവിയെ അറസ്റ്റ് ചെയ്‌തെന്നും നൊയിഡ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് എസ് പറഞ്ഞു. ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.

സെക്ഷന്‍ 302 പ്രകാരം കൊലപാതകത്തിന് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Next Story

Popular Stories