Top

‘എജ്ജാതി വെടിക്കെട്ടായിരുന്നു, ഫിഫ്റ്റിയടിച്ചത് അറിഞ്ഞില്ല’; ഇഷാന്‍ ബാറ്റുയര്‍ത്താന്‍ വൈകിയതിന് കാരണം

മിന്നല്‍ വേഗത്തില്‍ അര്‍ധസെഞ്ച്വറിയിട്ടും ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായില്ല. നോണ്‍ സ്‌ട്രൈക് എന്‍ഡിലുണ്ടായിരുന്നു കോഹ്‌ലി വന്ന് വിവരം പറഞ്ഞപ്പോഴാണ് ഇഷാന്‍ ബാറ്റുയര്‍ത്തിയത്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയായെന്ന് ഇഷാന് മനസിലാവാത്തതാണ് ബാറ്റുയര്‍ത്താന്‍ വൈകിയതിന് പിന്നില്‍. സ്‌കോര്‍ ബോര്‍ഡ് നോക്കാതെ പരമാവധി അടിച്ചുതകര്‍ക്കാനാണ് താരം ശ്രമിച്ചത്. ഇക്കാര്യം കോഹ്‌ലിയും മത്സര ശേഷം സൂചിപ്പിച്ചിരുന്നു. ”സത്യം പറയാലോ, അര്‍ധസെഞ്ച്വറി നേടിയെന്ന് എനിക്കുറപ്പില്ലായിരുന്നു. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന് വിരാട് ഭായി പറഞ്ഞപ്പോഴാണ് അക്കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്. ടോപ് ഇന്നിംഗ്‌സ് എന്നാണ് […]

15 March 2021 10:20 AM GMT

‘എജ്ജാതി വെടിക്കെട്ടായിരുന്നു, ഫിഫ്റ്റിയടിച്ചത് അറിഞ്ഞില്ല’; ഇഷാന്‍ ബാറ്റുയര്‍ത്താന്‍ വൈകിയതിന് കാരണം
X

മിന്നല്‍ വേഗത്തില്‍ അര്‍ധസെഞ്ച്വറിയിട്ടും ബാറ്റുയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യാന്‍ ഇഷാന്‍ കിഷന്‍ തയ്യാറായില്ല. നോണ്‍ സ്‌ട്രൈക് എന്‍ഡിലുണ്ടായിരുന്നു കോഹ്‌ലി വന്ന് വിവരം പറഞ്ഞപ്പോഴാണ് ഇഷാന്‍ ബാറ്റുയര്‍ത്തിയത്. അര്‍ധസെഞ്ച്വറി പൂര്‍ത്തിയായെന്ന് ഇഷാന് മനസിലാവാത്തതാണ് ബാറ്റുയര്‍ത്താന്‍ വൈകിയതിന് പിന്നില്‍. സ്‌കോര്‍ ബോര്‍ഡ് നോക്കാതെ പരമാവധി അടിച്ചുതകര്‍ക്കാനാണ് താരം ശ്രമിച്ചത്. ഇക്കാര്യം കോഹ്‌ലിയും മത്സര ശേഷം സൂചിപ്പിച്ചിരുന്നു.

”സത്യം പറയാലോ, അര്‍ധസെഞ്ച്വറി നേടിയെന്ന് എനിക്കുറപ്പില്ലായിരുന്നു. നോണ്‍ സ്‌ട്രൈക്കില്‍ നിന്ന് വിരാട് ഭായി പറഞ്ഞപ്പോഴാണ് അക്കാര്യം ഞാന്‍ ശ്രദ്ധിക്കുന്നത്. ടോപ് ഇന്നിംഗ്‌സ് എന്നാണ് വിരാട് ഭായി പറഞ്ഞത്. അര്‍ധസെഞ്ച്വറിക്ക് ശേഷം സാധാരണയായി ഞാന്‍ ബാറ്റുയര്‍ത്താറില്ല. ബാറ്റുയര്‍ത്ത്, മൈതാനാത്തിന് നാല് മൂലയിലേക്കും ബാറ്റുയര്‍ത്തി അഭിവാദ്യം ചെയ്യ്, ഇത് നിന്റെ ആദ്യ മത്സരമാണ്. പിറകില്‍ നിന്ന് വിരാട് ഭായി അലറി പറഞ്ഞു. ഇതോടെയാണ് ഞാന്‍ ബാറ്റുയര്‍ത്തിയത്. അതൊരു ആജ്ഞയായിട്ടാണ് എനിക്ക് തോന്നിയത്.”

ഇഷാന്‍ കിഷന്‍

ഇഷാന്‍-വിരാട് ജോടി 94 റണ്‍സാണ് 9 ഓവറില്‍ അടിച്ചെടുത്തത്. ഇന്നിംഗ്‌സില്‍ ഇത് വളരെ നിര്‍ണായകമായിരുന്നു. പരിചയ സമ്പന്നനായ ഓപ്പണര്‍ കെ.എല്‍ രാഹുല്‍ ആദ്യ ഓവറില്‍ തന്നെ പുറത്തായപ്പോള്‍ ഇന്ത്യ പ്രതിസന്ധിയിലാവുമെന്ന് തോന്നിച്ചിരുന്നു. ആ നിമിഷത്തിലാണ് ഇഷാന്റെ വെടിക്കെട്ട് തുടങ്ങുന്നത്. ഒരുവശത്ത് സാക്ഷാല്‍ വിരാട് കോഹ്‌ലി കാഴ്ച്ചക്കാരനാക്കി വെടിക്കെട്ട് പൂരമാണ് അരങ്ങേറ്റ താരം നടത്തിയത്. 175 സ്‌ട്രൈക് റേറ്റ്, അഞ്ച് ബൗണ്ടറികള്‍, ആറ് സിക്‌സര്‍. വെറും 32 പന്തിലാണ് 56 റണ്‍സടിച്ചെടുത്ത്.

”മത്സരത്തിന്റെ ഗതിയെ കൃത്യമായി മനസിലാക്കാന്‍ ഇഷാന് കഴിയുന്നുണ്ടായിരുന്നു. ഉതിര്‍ക്കുന്ന ഷോട്ടുകളില്‍ കൃത്യത കൈവന്നതോടെ അവന്‍ ആക്രമിച്ചു കളിച്ചു. അതൊരു അലസന്‍ കളിയല്ല, കൃത്യമായ വീക്ഷണത്തോടെയുള്ള സമീപനമാണ്. അത് തന്നെയാണ് യുവതാരങ്ങളില്‍ നിന്നും നാം പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ തിരിച്ചറിഞ്ഞ്, അവസരത്തിനൊത്ത് മികവ് കാണിക്കുക.”

വിരാട് കോഹ്‌ലി
Next Story

Popular Stories