‘ഇത്രയും മൊഴി കിട്ടിയിട്ടും ഇഡി അന്വേഷിക്കാത്തതെന്ത്?’; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കള്ളനും പൊലീസും കളിയെന്ന് ചെന്നിത്തല
സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ദുരുദ്ദേശത്തോടെ തന്നെ ഫഌറ്റിലേക്ക് വിളിപ്പിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴി വിവാദമായതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണനെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുകൊണ്ട അന്വേഷണം നടക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു. മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. രമേശ് ചെന്നിത്തല ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ […]

സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ദുരുദ്ദേശത്തോടെ തന്നെ ഫഌറ്റിലേക്ക് വിളിപ്പിച്ചെന്ന സ്വപ്ന സുരേഷിന്റെ മൊഴി വിവാദമായതിന് പിന്നാലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീരാമകൃഷ്ണനെതിരെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്ന് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ എന്തുകൊണ്ട അന്വേഷണം നടക്കുന്നില്ലെന്ന് ചെന്നിത്തല ചോദിച്ചു.
മൊഴി ഇത്രയും കൈയില്‍ കിട്ടിയിട്ടും എന്തുകൊണ്ടാണ് ഇഡി അന്വേഷണം നടത്താത്തത് എന്നാണ് എന്റെ ചോദ്യം. നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
രമേശ് ചെന്നിത്തല
ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ ഫലമായിട്ടാണ് ഈ അന്വേഷണം നടക്കാത്തത് എന്ന് വ്യക്തമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കള്ളനും പൊലീസും കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രണ്ടാം ഘട്ട റിപ്പോര്‍ട്ടിലാണ് സ്പീക്കര്‍ക്കെതിരായ സ്വപ്നയുടെ മൊഴിയുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സി എം രവീന്ദ്രന്, പുത്തലത്ത് ദിനേശന്, എം ശിവശങ്കര്‍ എന്നിവര്‍ ഒരു സംഘമായി പ്രവര്‍ത്തിച്ചിരുന്നു, സര്‍ക്കാര്‍ പദ്ധതികള്‍ ടെന്‍ഡര്‍ ഒഴിവാക്കി ഊരാളുങ്കല്‍ സൊസൈറ്റിക്ക് നല്‍കിയതിലൂടെ ഈ സംഘം കൈക്കൂലി നേടിയെന്നും സ്വപ്നയുടേതെന്ന് അവകാശപ്പെടുന്ന ഇഡി മൊഴിയിലുണ്ട്.
സ്വപ്ന സുരേഷിന്റെ മൊഴിയിലെ ആരോപണങ്ങള്‍ക്ക് പിന്നാലെ ഇഡിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പി ശ്രീരാമകൃഷ്ണന് രംഗത്തെത്തി. മൊഴി എന്ന തരത്തില്‍ എന്തു തോന്നിവാസവും എഴുതിപ്പിടിക്കുന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ രാജ്യത്തിന് ഭൂഷണമല്ലെന്ന് ശ്രീരാമകൃഷ്ണന് പ്രതികരിച്ചു. വ്യക്തിഹത്യ നടത്തുന്ന ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്നും ഇടതുപക്ഷ പ്രസ്ഥാനത്തെയും നേതാക്കളെയും പ്രവര്‍ത്തകരെയും താറടിച്ചു കാണിക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ ശ്രമം കേരള സമൂഹം തിരിച്ചറിയുമെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് പറഞ്ഞു.