Top

ഗോവയില്‍ പ്രായപൂര്‍തതിയാകാത്ത പെണ്‍കുട്ടികള്‍കുട്ടബലാല്‍സംഗത്തിനിരയായി; ‘കുട്ടികള്‍ രാത്രിയില്‍ എങ്ങനെ പുറത്തുപോയി’? രക്ഷിതാക്കളെ പഴിച്ച് ഗോവ മുഖ്യമന്ത്രി

രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തുവിട്ടതില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പഴിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കുട്ടികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പോലീസിനും സര്‍ക്കാരിനും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് നിയമസഭയില്‍ പ്രമോദ് സാവന്തിന്റെ വിവാദ പ്രസ്താവന. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികള്‍ ഗോവയിലെ ബീച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കേസ് സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിവാദ പ്രസ്താവന നടത്തിയത്. ”പതിനാല് വയസ്സ് മാത്രം പ്രായമായ പെണ്‍കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചിലാണ്. കുട്ടികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കില്ല പക്ഷേ രക്ഷിതാക്കള്‍ ആത്മപരിശോധന […]

29 July 2021 2:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗോവയില്‍ പ്രായപൂര്‍തതിയാകാത്ത പെണ്‍കുട്ടികള്‍കുട്ടബലാല്‍സംഗത്തിനിരയായി; ‘കുട്ടികള്‍ രാത്രിയില്‍ എങ്ങനെ പുറത്തുപോയി’? രക്ഷിതാക്കളെ പഴിച്ച് ഗോവ മുഖ്യമന്ത്രി
X

രാത്രിയില്‍ പെണ്‍കുട്ടികളെ പുറത്തുവിട്ടതില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ പഴിച്ച് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കുട്ടികള്‍ക്കുനേരെയുണ്ടായ ആക്രമണത്തില്‍ പോലീസിനും സര്‍ക്കാരിനും ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നുമാണ് നിയമസഭയില്‍ പ്രമോദ് സാവന്തിന്റെ വിവാദ പ്രസ്താവന. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍കുട്ടികള്‍ ഗോവയിലെ ബീച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായ കേസ് സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വിവാദ പ്രസ്താവന നടത്തിയത്.

”പതിനാല് വയസ്സ് മാത്രം പ്രായമായ പെണ്‍കുട്ടികള്‍ രാത്രി മുഴുവന്‍ ബീച്ചിലാണ്. കുട്ടികള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കില്ല പക്ഷേ രക്ഷിതാക്കള്‍ ആത്മപരിശോധന നടത്തണം. അല്ലാതെ കുട്ടികളെ പോലീസിനും സര്‍ക്കാരിനും സംരക്ഷിക്കാന്‍ കഴിയില്ല”, സംഭവം സംബന്ധിച്ച് ഗോവ മുഖ്യ മന്ത്രി പ്രമോദ് സാവന്ത് അഭിപ്രായപ്പെട്ടതിങ്ങനെയാണ്. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രിക്കെതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാന ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പോലീസിന്റെ വീഴ്ച്ചയ്ക്ക് ഇരകളായ കുട്ടികളുടെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുകയാണെന്ന് പല പ്രതിപക്ഷ നേതാക്കളും വിമര്‍ശിച്ചു.

സംസ്ഥാനത്തെ തീരദേശത്ത് ക്രമസമാധാനം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് ആള്‍ട്ടണ്‍ ഡി കോസ്സ അഭിപ്രായപ്പെട്ടു. രാത്രിയില്‍ യാത്ര ചെയ്യാന്‍ എന്തിനാണ് പേടിക്കുന്നതെന്നും കുറ്റവാളികളായവരെ ജയിലിലടയ്ക്കുകയല്ലേ വേണ്ടതെന്ന്് കോണ്‍ഗ്രസ നേതാവ് വിമര്‍ശിച്ചു. സാധാരണ പൗരന്‍മാര്‍ സ്വതന്ത്രമായി സഞ്ചരിക്കട്ടെയെന്നും ഡി കോസ്സ മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ചു. പൗരന്‍മാരുടെ സുരക്ഷ പോലീസിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വമാണെന്നും അതിന് കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പദവിയിലിരിക്കാന്‍ യോഗ്യതയില്ലെന്നും കോസ്സ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് പതിനാലുകാരികളായ രണ്ടുപെണ്‍കുട്ടികള്‍ ഗോവയിലെ ബീച്ചില്‍ കൂട്ടബലാല്‍സംഗത്തിനിരയായത്. സര്‍ക്കാര്‍ ഉദ്യോഗസഥനടക്കം നാലുപേരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് പെണ്‍കുട്ടികളെ ആക്രമണത്തിനരയാക്കിയത്.

Next Story

Popular Stories