Top

‘കേരളത്തിലെ ജനം വിദ്യാസമ്പന്നര്‍; അവര്‍ ചിന്തിക്കുന്നവര്‍’; ബിജെപിക്ക് ഇടം ലഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി

കേരളത്തില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ. സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടം നേടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്. രാജഗോപാല്‍ പറഞ്ഞത് ഇങ്ങനെ: കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. 90 ശതമാനമാണ് […]

23 March 2021 3:11 AM GMT

‘കേരളത്തിലെ ജനം വിദ്യാസമ്പന്നര്‍; അവര്‍ ചിന്തിക്കുന്നവര്‍’; ബിജെപിക്ക് ഇടം ലഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് രാജഗോപാലിന്റെ മറുപടി
X

കേരളത്തില്‍ ബിജെപിക്ക് സ്വാധീനം ലഭിക്കാത്തത് വിദ്യാസമ്പന്നരായ ജനങ്ങള്‍ ഉള്ളത് കൊണ്ടാണെന്ന് ബിജെപിയുടെ ഒ രാജഗോപാല്‍ എംഎല്‍എ.

സംസ്ഥാനത്ത് 90 ശതമാനമാണ് സാക്ഷരത. കേരളത്തിലെ ജനങ്ങള്‍ ചിന്തിക്കുന്നവരും സംവാദങ്ങളില്‍ ഏര്‍പ്പെടുന്നവരുമാണ്. ഇത് വിദ്യാസമ്പന്നരായവരുടെ സ്വഭാവമാണെന്നും രാജഗോപാല്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. കേരള രാഷ്ട്രീയത്തില്‍ ബിജെപിക്ക് ഇടം നേടാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനാണ് അദ്ദേഹം ഇങ്ങനെ മറുപടി നല്‍കിയത്.

രാജഗോപാല്‍ പറഞ്ഞത് ഇങ്ങനെ: കേരളം പ്രത്യേകതയുള്ള സംസ്ഥാനമാണ്. ഇവിടെ രണ്ടു മൂന്നു വലിയ ഘടകങ്ങളുണ്ട്. 90 ശതമാനമാണ് ഇവിടെ സാക്ഷരത. അവര്‍ ചിന്തിക്കുന്നവരാണ്. അവര്‍ സംവാദത്തില്‍ ഏര്‍പ്പെടുന്നു. ഇത് വിദ്യാസമ്പന്നരായ ജനങ്ങളുടെ സ്വഭാവമാണ്. ഇത് ഒരു കാര്യം. രണ്ടാമത്തെ പ്രത്യേകത, സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ്. അതുകൊണ്ടു തന്നെ ആ വശം ഓരോ കണക്കുകൂട്ടലിലും വരുന്നുണ്ട്. അതു കൊണ്ടാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യാന്‍ കഴിയാത്തത്. ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ഞങ്ങള്‍ പതിയെ, ക്രമാനുഗതമായി വളര്‍ച്ച കൈവരിക്കുന്നുണ്ട്.’

നേമത്ത് കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരന്‍ വന്നതോടെ മണ്ഡലത്തില്‍ ത്രികോണ മത്സരമായിരിക്കും. എന്നാല്‍ ദേശീയ തലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ പ്രതിച്ഛായ ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാലാണ് ഇത്തവണ മത്സരിക്കാത്തത്. എന്നാല്‍ കുമ്മനത്തിന്റെ വിജയത്തിനായി പ്രചരണ രംഗത്ത് സജീവമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് രാജഗോപാല്‍ നല്‍കിയ മറുപടി ഇങ്ങനെ: നല്ലത് കണ്ടാല്‍ അഭിനന്ദിക്കണം. അതാണ് സത്യസന്ധത. രാഷ്ട്രീയക്കാരനാകുമ്പോള്‍ കള്ളമാണ് പറയേണ്ടത് എന്നൊന്നുമില്ല. മുഖ്യമന്ത്രി പിണറായി വിജയന് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അറിയാം. അദ്ദേഹം കുറച്ചേ സംസാരിക്കൂ. എന്നാല്‍ ലക്ഷ്യം നിറവേറ്റും. അദ്ദേഹത്തിന്റെ മേന്മകള്‍ നിഷേധിക്കാനാവില്ല. സത്യം അംഗീകരിച്ചേ മതിയാകൂ. വി.എസ് അച്യുതാനന്ദനെക്കുറിച്ച് ഇതേ അഭിപ്രായമില്ല. ഇടതുമുന്നണിക്കാണ് ഇത്തവത്തെ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം ലഭിക്കുക. പിണറായി വിജയന്‍ ഭരണത്തില്‍ വരണമെന്ന ചിന്തയാണ് ചിലര്‍ക്കുള്ളതെന്നും ഒ.രാജഗോപാല്‍ പറഞ്ഞു.

Next Story