Top

ബൈഹക്കിയുടെ മൂവായിരം രൂപ എവിടെയെന്ന് സഹോദരന്‍; 33,000 കാണാനില്ലെന്ന് ഹാരിസിന്റെ കുടുംബം; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍

‘ആ പണം ബൈഹക്കി ആര്‍ക്കോ കൊടുക്കുകയോ ആരോ എടുക്കുകയോ ചെയ്തിട്ടുണ്ട്. ‘

21 Oct 2020 10:14 AM GMT

ബൈഹക്കിയുടെ മൂവായിരം രൂപ എവിടെയെന്ന് സഹോദരന്‍; 33,000 കാണാനില്ലെന്ന് ഹാരിസിന്റെ കുടുംബം; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍
X

കൊവിഡ് രോഗികളെ പരിചരിക്കുന്നതില്‍ വലിയ വീഴ്ച്ചകള്‍ വരുത്തിയെന്ന പരാതികള്‍ക്ക് പിന്നാലെ കളമശ്ശേരി മെഡിക്കല്‍ കോളേജിനെതിരെ ഗുരുതരആരോപണങ്ങള്‍. അത്യാവശ്യകാര്യങ്ങള്‍ക്കായി കരുതിയിരുന്ന 3,000 രൂപ കാണാതായെന്ന് ചികിത്സയിലിരിക്കെ മരിച്ച ബൈഹക്കിന്റെ സഹോദരന്‍ പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് ബൈഹക്കിയുടെ പക്കല്‍ 3,000 രൂപ ഉണ്ടായിരുന്നു. ആ പണം ബൈഹക്കി ആര്‍ക്കോ കൊടുക്കുകയോ ആരോ എടുക്കുകയോ ചെയ്തിട്ടുണ്ട്. ബൈഹക്കി പണം കൊടുത്തിട്ടുണ്ട്. ആ അനുഭവത്തില്‍ നിന്നാണ് ചികിത്സയ്ക്ക് പണം വേണമെന്ന് പറയുന്നത്. 3,000 രൂപ വസ്ത്രവും മൊബൈലും തിരികെ കിട്ടിയപ്പോള്‍ ഒപ്പമുണ്ടായിരുന്നില്ല. ചോദിക്കാന്‍ പറ്റിയ അവസ്ഥയല്ലാതിരുന്നതുകൊണ്ടാണ് അപ്പോള്‍ ചോദിക്കാതിരുന്നതെന്നും ബൈഹക്കിയുടെ സഹോദരന്‍ നിസാര്‍ പറഞ്ഞു. എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹാരിസിന്റെ പക്കലുണ്ടായിരുന്ന 33,000 ഓളം രൂപ സമാനരീതിയില്‍ നഷ്ടപ്പെട്ടെന്ന് കുടുംബം ആരോപിച്ചു. സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പണമടങ്ങിയ പേഴ്‌സും സാധനങ്ങളും തിരികെ വേണമെന്ന് പറഞ്ഞിരുന്നു. പേഴ്‌സുണ്ടായിരുന്നു. പണമുണ്ടായില്ല. 25,000 രൂപ വിലയുള്ള കുവൈത്ത് കറന്‍സിയും എണ്ണായിരം ഇന്ത്യന്‍ രൂപയും ഹാരിസിന്റെ കൈയ്യിലുണ്ടായിരുന്നു. എയര്‍പോട്ടില്‍ നിന്ന് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും അവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയുമാണുണ്ടായത്. പണം പോയതിനേക്കുറിച്ച് ഇതുവരെ നിശ്ശബ്ദത പാലിക്കുകയായിരുന്നെന്നും ഹാരിസിന്റെ ബ്രദര്‍ ഇന്‍ ലോ അന്‍വര്‍ എഡിറ്റേഴ്‌സ് അവറിനിടെ പറഞ്ഞു.

Next Story