എന്നാണ് നിയമസഭാ തെരഞ്ഞെടുപ്പ്? ‘ഫെബ്രുവരിയില്‍ പറയാം’; വോട്ടര്‍ പട്ടിക നാളെ പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. കൊവിഡിന് ഇടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്ക്കൂടി പരിഗണിച്ച് ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നല്കുന്ന സൂചന. പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ […]

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലാണ് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. കൊവിഡിന് ഇടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്ക്കൂടി പരിഗണിച്ച് ഏപ്രിലില്‍ തന്നെ ഉണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15ന് ശേഷം ഉണ്ടാകുമെന്നാണ് ഇപ്പോള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ നല്കുന്ന സൂചന.
പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍വരും. ഏപ്രില്‍ 30ന് അകം തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കും. തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനമായതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനമെന്നും ടിക്കാറാം മീണ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടികയില്‍ തുടര്‍ന്നും പേര് ചേര്‍ക്കാമെന്നും അദ്ദേഹം അറിയിച്ചു.