Top

ഒന്നരക്കോടി രൂപയ്ക്ക് വേണ്ടി ഞാന്‍ ക്രിക്കറ്ററല്ലെന്ന് പറഞ്ഞയാളാണോ ‘ദൈവം’?; സച്ചിന്‍ നികുതി കേസില്‍ നിന്ന് തടിയൂരിയതിങ്ങനെ

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍, ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാള്‍. ഇന്ത്യയില്‍ ക്രിക്കറ്റെന്ന കായിക വിനോദത്തെ ജനഹൃദയങ്ങളിലെത്തിച്ച പ്രതിഭ. ലോക ക്രിക്കറ്റില്‍ സച്ചിന്‍ എത്തിപ്പിടിക്കാത്ത ബാറ്റിംഗ് റെക്കോര്‍ഡുകുളില്ല. ‘ക്രിക്കറ്റ് ദൈവം’ ആരാധകര്‍ സ്‌നേഹത്തോടെ വിളിപ്പേരിട്ടു. വിശേഷണങ്ങള്‍ ഇങ്ങെനെയൊക്കെയാണെങ്കിലും രാഷ്ട്രീയ വ്യക്തി ജീവിതത്തില്‍ സച്ചിന്‍ സ്വീകരിച്ച ചില നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. 1973ല്‍ ബോംബെയില്‍ ജനിച്ച ലിറ്റില്‍ മാസ്റ്റര്‍ ക്രിക്കറ്റ് അദ്ഭുതമെന്നാണ് ലോകം വിശേഷിപ്പിച്ചത്. ക്രിക്കറ്റിന് ഇന്ത്യയില്‍ വലിയ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ സച്ചിന്‍ ആരാധകരുടെ ‘ദൈവമായി’ തന്നെ […]

4 Feb 2021 5:47 AM GMT
അൻഷിഫ് ആസ്യ മജീദ്

ഒന്നരക്കോടി രൂപയ്ക്ക് വേണ്ടി ഞാന്‍ ക്രിക്കറ്ററല്ലെന്ന് പറഞ്ഞയാളാണോ ‘ദൈവം’?; സച്ചിന്‍ നികുതി കേസില്‍ നിന്ന് തടിയൂരിയതിങ്ങനെ
X

സച്ചിന്‍ രമേശ് ടെണ്ടുല്‍ക്കര്‍, ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരിലൊരാള്‍. ഇന്ത്യയില്‍ ക്രിക്കറ്റെന്ന കായിക വിനോദത്തെ ജനഹൃദയങ്ങളിലെത്തിച്ച പ്രതിഭ. ലോക ക്രിക്കറ്റില്‍ സച്ചിന്‍ എത്തിപ്പിടിക്കാത്ത ബാറ്റിംഗ് റെക്കോര്‍ഡുകുളില്ല. ‘ക്രിക്കറ്റ് ദൈവം’ ആരാധകര്‍ സ്‌നേഹത്തോടെ വിളിപ്പേരിട്ടു. വിശേഷണങ്ങള്‍ ഇങ്ങെനെയൊക്കെയാണെങ്കിലും രാഷ്ട്രീയ വ്യക്തി ജീവിതത്തില്‍ സച്ചിന്‍ സ്വീകരിച്ച ചില നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

1973ല്‍ ബോംബെയില്‍ ജനിച്ച ലിറ്റില്‍ മാസ്റ്റര്‍ ക്രിക്കറ്റ് അദ്ഭുതമെന്നാണ് ലോകം വിശേഷിപ്പിച്ചത്. ക്രിക്കറ്റിന് ഇന്ത്യയില്‍ വലിയ പ്രാധാന്യം ലഭിച്ചു തുടങ്ങിയതോടെ സച്ചിന്‍ ആരാധകരുടെ ‘ദൈവമായി’ തന്നെ വളര്‍ന്നു വന്നു. ദൈവം പറഞ്ഞാല്‍ ഭക്തര്‍ അനുസരിക്കാതിരിക്കില്ലല്ലോ? അത്തരമൊരു ചോദ്യത്തില്‍ നിന്നാണ് സച്ചിനെന്ന ‘മാര്‍ക്കറ്റ്’ വളരുന്നത്. മാര്‍ക്കറ്റിലെ സച്ചിനെ തിരിച്ചറിഞ്ഞ വിവിധ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും ഇതേ വളര്‍ച്ചയുണ്ടായി.

പരസ്യത്തില്‍ അഭിനയിക്കുന്നതിനെ ക്രിയാത്മകമായ എന്ന ജോലിയെന്ന രീതിയില്‍ തന്നെയാണ് നോക്കി കാണേണ്ടത്. എന്നാല്‍ ക്രിക്കറ്റിനെ തള്ളിപ്പറഞ്ഞ് പണത്തിന് പിന്നാലെ ദൈവം നടന്നു നീങ്ങിയത് ചരിത്രത്തില്‍ നിന്ന് മായ്ച്ചു കളയാനാവാത്ത വസ്തുതയാണ്. 2011ലാണ് വിവാദ സംഭവം നടക്കുന്നത്. പരസ്യ വരുമാനവുമായി ബന്ധപ്പെട്ട് നികുതി ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് സച്ചിന്‍ ഇന്‍കം ടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലിനെ (ഐടിഎടി) സമീപിച്ചു. ഇഎസ്പിഎന്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ്, പെപ്‌സിക്കോ തുടങ്ങിയ കമ്പനികളുടെ പരസ്യ വരുമാനത്തിലാണ് നികുതിയിളവ് നല്‍കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ സച്ചിന് ഇളവ് ലഭിക്കില്ലെന്ന് അഭിഭാഷകരുടെ മുന്നറിയിപ്പുണ്ടായിരുന്നു.

ഏകദേശം രണ്ട് കോടി രൂപയുടെ ഇളവിന് വേണ്ടി സച്ചിന്‍ നിയമത്തിന്റെ പഴുതുകള്‍ അന്വേഷിച്ചു, അവസാനം വിചിത്രമായ കാരണങ്ങളുമായി താരമെത്തി. ‘താന്‍ ഒരു ക്രിക്കറ്ററല്ല, മറിച്ച് നടനും മോഡലുമാണെന്നതായിരുന്നു’ ഇതില്‍ പ്രധാനപ്പെട്ടത്. ക്രിക്കറ്റ് ദൈവം കുറച്ച് പണത്തിന് വേണ്ടി ക്രിക്കറ്റിനെ തന്നെ തള്ളിപ്പറഞ്ഞ ‘അപൂര്‍വ്വ നിമിഷം’. ‘സച്ചിന്‍ ക്രിക്കറ്ററല്ലെങ്കില്‍ പിന്നെയാരാണ് ക്രിക്കറ്റര്‍’ എന്നായിരുന്നു കേസ് പരിഗണിച്ച ഉദ്യോഗസ്ഥന്‍ അന്ന് ചോദിച്ചത്. സച്ചിന്റെ ധനാസക്തിയെക്കുറിച്ചുള്ള കഥകള്‍ ഇവിടെ കൊണ്ട് അവസാനിക്കുന്നതല്ല.

‘താനൊരു നോണ്‍ പ്രൊഫഷണല്‍ ക്രിക്കറ്ററാണ്. അഭിനയവും മോഡലിംഗുമാണ് തന്നെ യഥാര്‍ത്ഥ തൊഴില്‍. 1997 മുതല്‍ അഭിനയമാണ് തന്റെ തൊഴില്‍.’ സച്ചിന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു. ക്രിക്കറ്റിന് നോണ്‍ പ്രൊഫഷണലാക്കി മാറ്റുന്നത് വഴി വരുമാനത്തില്‍ നിന്ന് നികുതിയിലേക്ക് പോകുന്ന പണത്തില്‍ നിന്ന് വലിയ ഇളവ് താരത്തിന് ലഭിക്കും. നികുതി ഇളവുമായി ബന്ധപ്പെട്ട അവകാശ വാദങ്ങളല്ല, പണത്തിന് വേണ്ടി ക്രിക്കറ്റിനെ തള്ളിപ്പറഞ്ഞ സച്ചിനെയാണ് ലോകം ഞെട്ടിത്തരിച്ച് നോക്കിയിരുന്നത്.

ഇന്‍കം ടാക്‌സ് സെക്ഷനിലെ 80RR എന്ന വകുപ്പിലെ പഴുതാണ് സച്ചിന്‍ ഇളവിനായി ഉപയോഗപ്പെടുത്തിയത്. നോണ്‍ പ്രൊഷണല്‍ ജോലിയാണ് ക്രിക്കറ്റ് എന്ന ക്ലെയിമിനൊപ്പം നടന്‍ മോഡല്‍ എന്നതാണ് തൊഴിലെന്നും രേഖപ്പെടുത്തി. 80RR വകുപ്പ് പ്രകാരം തിരക്കഥാകൃത്ത്, ആര്‍ട്ടിസ്റ്റ്, സംഗീതജ്ഞന്‍, നടന്‍ തുടങ്ങിയവര്‍ക്ക് നികുതിയിളവ് ലഭിക്കും. അതായത് അഭിനയത്തിലൂടെ ലഭിക്കുന്നത് പ്രധാന വരുമാനവും ക്രിക്കറ്റിലൂടെ ലഭിക്കുന്നത് മറ്റു സ്രോതസിലൂടെയുള്ള വരുമാനമെന്നും മാറ്റിയെഴുതി. മറ്റു സ്രോതസിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ നികുതിയില്‍ വലിയ വ്യത്യാസമുണ്ടാവുകയും ചെയ്യും.

തീവ്ര വലതുപക്ഷവുമായി ചേര്‍ന്ന് പോകുന്ന സച്ചിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും ഇതുമായി ചേര്‍ത്തുവായിക്കാവുന്നതാണ്. കൊടും തണുപ്പിൽ നീതിക്ക് വേണ്ടിയുള്ള കർഷകരുടെ പോരാട്ടം പുരോ​ഗമിക്കുന്നതിനിടെ മധ്യവർ​ഗ അരാഷ്ട്രീയ വാദവുമായി സച്ചിൻ രം​ഗത്ത് വന്നത് സംഘപരിവാർ ലോബീയിം​ഗിന്റെ ഭാ​ഗമാണ്. ചുരുക്കി പറഞ്ഞാൽ ബിജെപിയുടെ ഐടി സെൽ ജോലിക്കാരനായി സച്ചിൻ മാറിയെന്ന് കാണാം.

കര്‍ഷക പ്രക്ഷോഭത്തെ നേരിടുന്ന കേന്ദ്ര സര്‍ക്കാര്‍ രീതിക്കെതിരെ അന്താരാഷ്ട തലത്തില്‍ സമ്മര്‍ദ്ദമേറി വരുന്ന സാഹചര്യത്തിലാണ് രക്ഷകനായി ക്രിക്കറ്റ് ‘ദൈവം’ അവതരിച്ചതെന്നും ഓര്‍ക്കുക. പ്രക്ഷോഭ ഭൂമിയില്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും തണുപ്പേറ്റും രോഗങ്ങളാലും മരിച്ചുവീഴുമ്പോഴും പ്രാഥമിക കര്‍ത്ത്യവങ്ങള്‍ക്ക് പോലും വെള്ളവുമില്ലാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ദുരിതമനുഭവിക്കുമ്പോഴും മിണ്ടാതിരുന്ന ദൈവം ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ലക്ഷ്യങ്ങള്‍ സുവ്യക്തമാണ്.

ഇഡിയും ഇൻകം ടാക്സും ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ കാണിച്ച് വിരട്ടുന്ന സംഘപരിവാറിനൊപ്പം സഞ്ചരിക്കാൻ സച്ചിന് മറു ചിന്ത പോലും വേണ്ടതില്ല. ക്രിക്കറ്റ് ദൈവമെന്ന് പേര് ഒരുപക്ഷേ ഡോൺ ബ്രാഡ്മാനോ വിവിഎഎൻ റിച്ചാർഡ്‌സിനോ ലഭിച്ചിരുന്നെങ്കിൽ ചരിത്രം നീതി പുലർത്തിയെന്ന് നമുക്ക് ആശ്വസിക്കാമായിരുന്നു.

Popular

    Next Story