Top

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന് വാട്ട്‌സ്അപ്പ്; ‘സ്വകാര്യനയം നിര്‍ബന്ധമല്ല’

വിവാദമായ കമ്പനിയുടെ പുതിയ സ്വകാര്യ നയം നിര്‍ബന്ധമാക്കില്ലെന്ന് വാട്ട്‌സ്അപ്പ്. ഫെബ്രുവരിയില്‍ പ്രാബല്ല്യത്തില്‍ വന്ന കമ്പനിയുടെ പുതിയ നിയമത്തില്‍ സഹോദരസ്ഥാപനമായ ഫേസ്ബുക്കിന് വാട്ട്‌സ്അപ്പിലെ വിവരങ്ങള്‍ കൈമാറ്റപ്പെടുമെന്നതുള്‍പ്പടെയുള്ള നയങ്ങള്‍ ഉപയോക്താക്കളില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു. കോമ്പിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന്റെ വെളിച്ചത്തിലാണ് വാട്ട്‌സ്അപ്പ് കോടതിയില്‍ പുതിയ നയം സംബന്ധിച്ച് വ്യക്തത വരുത്തിയത്. സി സി ഐയുടെ നോട്ടീസിനെ എതിര്‍ത്തുകൊണ്ട് വാട്ട്‌സ്അപ്പ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്പനിയുടെ പുതിയ നയം വ്യക്തമാക്കിയത്്. തങ്ങള്‍ പുതിയ നയം നടപ്പില്‍ വരുത്തുന്നത് സ്വമേധയ നീട്ടിവെച്ചിരിക്കുകയാണെന്ന് […]

9 July 2021 5:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പുതിയ സ്വകാര്യനയം നടപ്പാക്കുന്നത് നീട്ടിവെച്ചെന്ന് വാട്ട്‌സ്അപ്പ്; ‘സ്വകാര്യനയം നിര്‍ബന്ധമല്ല’
X

വിവാദമായ കമ്പനിയുടെ പുതിയ സ്വകാര്യ നയം നിര്‍ബന്ധമാക്കില്ലെന്ന് വാട്ട്‌സ്അപ്പ്. ഫെബ്രുവരിയില്‍ പ്രാബല്ല്യത്തില്‍ വന്ന കമ്പനിയുടെ പുതിയ നിയമത്തില്‍ സഹോദരസ്ഥാപനമായ ഫേസ്ബുക്കിന് വാട്ട്‌സ്അപ്പിലെ വിവരങ്ങള്‍ കൈമാറ്റപ്പെടുമെന്നതുള്‍പ്പടെയുള്ള നയങ്ങള്‍ ഉപയോക്താക്കളില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.

കോമ്പിറ്റേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നോട്ടീസിന്റെ വെളിച്ചത്തിലാണ് വാട്ട്‌സ്അപ്പ് കോടതിയില്‍ പുതിയ നയം സംബന്ധിച്ച് വ്യക്തത വരുത്തിയത്. സി സി ഐയുടെ നോട്ടീസിനെ എതിര്‍ത്തുകൊണ്ട് വാട്ട്‌സ്അപ്പ് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കമ്പനിയുടെ പുതിയ നയം വ്യക്തമാക്കിയത്്. തങ്ങള്‍ പുതിയ നയം നടപ്പില്‍ വരുത്തുന്നത് സ്വമേധയ നീട്ടിവെച്ചിരിക്കുകയാണെന്ന് വാട്ട്‌സ്അപ്പ് കോടതിയില്‍ അറിയിച്ചു.

സര്‍ക്കാരിന്റെ പുതിയ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം പ്രാബല്ല്യത്തില്‍ വരുന്നത് വരെ വാട്ട്‌സ്അപ്പ് പുതിയ നയങ്ങള്‍ നടപ്പാക്കില്ല. പുതിയ സ്വകാര്യസംരക്ഷണ നിയമം നിര്‍ബന്ധിതമാക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്നും ഇത് സംബന്ധിച്ച തീരുമാനം വാട്ട്‌സ്അപ്പ് നീട്ടിവെച്ചിരിക്കുകയാണെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ വാട്ട്‌സ്അപ്പിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ വ്യക്തമാക്കി. ഉപയോക്താക്കള്‍ നിര്‍ബന്ധിതമായി ഇക്കാര്യങ്ങള്‍ സ്വീകരിക്കണമെന്ന് വാട്ട്‌സ്അപ്പ് നിര്‍ദേശം നല്കില്ല. അക്കാര്യത്തില്‍ കമ്പനിയ്ക്ക് ചില പരിമിതികള്‍ ഉണ്ട്. വാട്ട്‌സ്അപ്പ് ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും അപ്പ്‌ഡേറ്റുകള്‍ നല്കുമെന്ന് ഹരീഷ് സാല്‍വെ വ്യക്തമാക്കി. ഫേസ്ബുക്കിന്റെ തന്നെ സഹോദര സ്ഥാപനമായ വാട്ടസ്ആപ്പിന്റെ പുതിയ സ്വകാര്യ നിയമം എതിര്‍പ്പുകളുയര്‍ത്തിയിരുന്നു.

Next Story