Top

വെസ്റ്റ് ബ്രൂമിനെ ‘മുക്കിക്കൊന്ന്’ മാഞ്ചസ്റ്റര്‍ സിറ്റി ജൈത്രയാത്ര തുടരുന്നു; ലീഗില്‍ ഒന്നാമത്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. വെസ്റ്റ് ബ്രോമിനെതിരെ നേടിയ വിജയത്തിന് പിന്നാലെയാണ് പട്ടികയില്‍ സിറ്റിയുടെ മുന്നേറ്റം. 19 മത്സരങ്ങളില്‍ 12 എണ്ണവും വിജയിച്ച സിറ്റിക്ക് 41 പോയിന്റുണ്ട്. ചിരവൈരികളായ യുനൈറ്റഡിന് 19 മത്സരങ്ങളില്‍ 12 വിജയമുണ്ടെങ്കിലും തോല്‍വിയുടെ എണ്ണത്തില്‍ സിറ്റിയേക്കാള്‍ മുന്നിലാണ്. സിറ്റി രണ്ടും യുനൈറ്റഡ് മൂന്നും തോല്‍വിയാണ് ഇതുവരെ വഴങ്ങിയിരിക്കുന്നത്. 40 പോയിന്റാണ് യുനൈറ്റഡിന്റെ സമ്പാദ്യം. വെസ്റ്റ് ബ്രോമിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് സിറ്റി വിജയിച്ചിരിക്കുന്നത്. ആദ്യ പകുതിയിലായിരുന്നു […]

26 Jan 2021 11:03 PM GMT

വെസ്റ്റ് ബ്രൂമിനെ ‘മുക്കിക്കൊന്ന്’ മാഞ്ചസ്റ്റര്‍ സിറ്റി ജൈത്രയാത്ര തുടരുന്നു; ലീഗില്‍ ഒന്നാമത്
X

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ പിന്തള്ളി മാഞ്ചസ്റ്റര്‍ സിറ്റി തലപ്പത്ത്. വെസ്റ്റ് ബ്രോമിനെതിരെ നേടിയ വിജയത്തിന് പിന്നാലെയാണ് പട്ടികയില്‍ സിറ്റിയുടെ മുന്നേറ്റം. 19 മത്സരങ്ങളില്‍ 12 എണ്ണവും വിജയിച്ച സിറ്റിക്ക് 41 പോയിന്റുണ്ട്. ചിരവൈരികളായ യുനൈറ്റഡിന് 19 മത്സരങ്ങളില്‍ 12 വിജയമുണ്ടെങ്കിലും തോല്‍വിയുടെ എണ്ണത്തില്‍ സിറ്റിയേക്കാള്‍ മുന്നിലാണ്. സിറ്റി രണ്ടും യുനൈറ്റഡ് മൂന്നും തോല്‍വിയാണ് ഇതുവരെ വഴങ്ങിയിരിക്കുന്നത്. 40 പോയിന്റാണ് യുനൈറ്റഡിന്റെ സമ്പാദ്യം.

വെസ്റ്റ് ബ്രോമിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് സിറ്റി വിജയിച്ചിരിക്കുന്നത്. ആദ്യ പകുതിയിലായിരുന്നു നാല് ഗോളുകളും. ഇതില്‍ രണ്ട് ഗോള്‍ ഗുണ്ടോഗന്റെ വകയായിരുന്നു. 6, 30 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ജോ കാന്‍സെല്ലേ, റിയാദ് മഹ്റേസ്, റഹീം സ്റ്റെര്‍ലിങ്ങ് എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.

ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ ആഴ്‌സണല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സതാംപട്ടനെ തോല്‍പ്പിച്ചു. നികോളാസ് പെപെ, ബുക്കായോ സാക്കാ, അലക്സാണ്ടര്‍ ലക്കാസറ്റെ എന്നിവരാണ് ആഴ്‌സണലിന് വേണ്ടി ഗോള്‍ നേടിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ സതാംപട്ടനെ സ്റ്റുവര്‍ട്ട് ആംസ്ട്രോങ് മുന്നിലെത്തിച്ചിരുന്നു. ഗോള്‍ ആഴ്‌സണലിന് ഞെട്ടിച്ചെങ്കിലും 8-ാം മിനിറ്റില്‍ തന്നെ ടീം മത്സരത്തിലേക്ക് തിരികെയെത്തി.

20 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുമായി ആഴ്‌സണല്‍ 8-ാം സ്ഥാനത്താണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ചാണ് പ്രതാപികളുടെ മുന്നേറ്റം. ഇന്നത്തെ ആദ്യ മത്സരത്തില്‍ ചെല്‍സി വൂള്‍വ്‌സിനെ നേരിടും, രണ്ടാം കളി ആസ്റ്റണ്‍ വില്ലയും ബെര്‍നിലിയുമായിട്ടാണ്.

Next Story