Top

ബംഗാളിൽ മമതയുടെ തേരോട്ടം, അടിതെറ്റി ബിജെപി, നന്ദിഗ്രാമും പിടിച്ചടക്കി

1200 വോട്ടുകൾക്ക് മമത ബാനർജി നന്ദിഗ്രാമിൽ വിജയിക്കുകയായിരുന്നു.

2 May 2021 6:15 AM GMT

ബംഗാളിൽ മമതയുടെ തേരോട്ടം, അടിതെറ്റി ബിജെപി, നന്ദിഗ്രാമും പിടിച്ചടക്കി
X

പശ്ചിമ ബംഗാളിൽ വിജയമുറപ്പിച്ചു മമത ബാനർജിയും പാർട്ടിയും. മത്സരിച്ച 292 സീറ്റിൽ 213ലും ഭൂരിപക്ഷം നേടിക്കൊണ്ടാണ് തൃണമൂൽ പാർട്ടി മുന്നേറുന്നത്. നിലവിലെ കണക്കനുസരിച്ചു 75 സീറ്റുകളിൽ മാത്രമാണ് ബിജെപി മുന്നേറുന്നത്.

വാശിയേറിയ പോരാട്ടം കൊണ്ട് ഏറ്റവുമധികം ജനശ്രദ്ധ ആകർഷിച്ച മണ്ഡലമായിരുന്നു മമതയും സുവേന്ദു അധികാരിയും നേർക്കുനേർ മത്സരിച്ച നന്ദിഗ്രാം. എന്നാൽ 1200 വോട്ടുകൾക്ക് മമത ബാനർജി നന്ദിഗ്രാമിൽ വിജയിക്കുകയായിരുന്നു. 25000ൽ പരം വോട്ടുകൾക്കാണ് സിംഗൂർ മണ്ഡലത്തിലും ടിഎംസി ബിജെപിയെ പരാജയപ്പെടുത്തിയത്.

ആസന്നമായ വിജയത്തിന്റെ പശ്ചാത്തലത്തിൽ മമത ബാനർജി മാധ്യമങ്ങളോട് ഉടനെ തന്നെ സംസാരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡിന്റെ കർശന നിയന്ത്രണങ്ങൾ പാലിക്കേണ്ടതിനാൽ ഓൺലൈൻ മീറ്റിങ്ങായിരിക്കും ഉണ്ടാകുക. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അടക്കം നിരവധി രാഷ്ട്രീയ പ്രമുഖരാണ് മമതയുടെ വിജയത്തിൽ ആശംസകൾ അറിയിച്ചിട്ടുള്ളത്.

Next Story