Top

ബംഗാളും അസമും പോളിംഗ് ബൂത്തിലേക്ക്; പുരുളിയയില്‍ ബസ് കത്തിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമില്‍ 126 മണ്ഡലങ്ങളില്‍ 47 ഇടത്തുമാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങലില്‍ 26 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. മറിച്ച് അസമിലെ 47 ഇടങ്ങളില്‍ 35 ഉം ബിജെപി നേടി. രാവിലെ 7 ന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6 വരെയാണ്. ബംഗാളില്‍ പുരുളിയയില്‍ ബസ് […]

26 March 2021 10:51 PM GMT

ബംഗാളും അസമും പോളിംഗ് ബൂത്തിലേക്ക്; പുരുളിയയില്‍ ബസ് കത്തിച്ചു
X

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അസം, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ആദ്യഘട്ട വോട്ടെടുപ്പ്. പശ്ചിമ ബംഗാളില്‍ 294 മണ്ഡലങ്ങളില്‍ 30 ഇടത്തും അസമില്‍ 126 മണ്ഡലങ്ങളില്‍ 47 ഇടത്തുമാണ് ഇന്ന് വോട്ടിംഗ് നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങലില്‍ 26 ഇടത്തും തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു വിജയിച്ചത്. മറിച്ച് അസമിലെ 47 ഇടങ്ങളില്‍ 35 ഉം ബിജെപി നേടി. രാവിലെ 7 ന് തുടങ്ങിയ വോട്ടെടുപ്പ് വൈകുന്നേരം 6 വരെയാണ്.

ബംഗാളില്‍ പുരുളിയയില്‍ ബസ് കത്തിച്ച ക്രമസമാധാനം തടസപ്പെടുത്താനുള്ള ശ്രമം ഉണ്ടായി. പോളിംഗ് ഉദ്യോഗസ്ഥരെ ബൂത്തിലെത്തിച്ച് മടങ്ങിയ ബസ് ആക്രമികള്‍ കത്തിക്കുകയായിരുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലയിലാണ് ആക്രമണം ഉണ്ടായത. ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണ്.

ബംഗാളില്‍ കോണ്‍ഗ്രസ് നേതാവ് നേപാള്‍ മഹാതോ, ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ധീരേന്ദ്രനാഥ് മഹാതോ, സിപിഎം നേതാവ് സുശാന്ത ഘോഷ്, ബിജെപിയുടെ രാജീവ് കുണ്ടു, ടിഎംസിയുടെ നടി ജൂണ്‍ മലിയ തുടങ്ങിയ പ്രമുഖര്‍ മാറ്റുരയ്ക്കുന്നു. ബിജെപി, തൃണമൂല്‍, ഇടത് കോണ്‍ഗ്രസ് സഖ്യം എന്നിവ തമ്മിലാണു പോരാട്ടം.

അസമില്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സ്പീക്കര്‍ ഹിതേന്ദ്രനാഥ് ഗോസ്വാമി, സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് റിപുണ്‍ ബോറ തുടങ്ങിയവര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.

Next Story