Top

ഒടുവില്‍ ഇംഗ്ലണ്ടിന് ആശ്വാസം; യൂറോ സെമിയും ഫൈനലും വെംബ്ലിയില്‍ തന്നെ, ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ യുവേഫ വഴങ്ങി

കോവിഡ് ഭീതിയെത്തുടര്‍ന്ന് ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോള്‍ 11 രാജ്യങ്ങളിലെ 11 നഗരങ്ങളിലായാണ് അരങ്ങേറുന്നത്. ആര്‍ക്കും ഹോം ആനുകൂലം അത്രകണ്ട് ലഭിക്കാത്ത ചാമ്പ്യന്‍ഷിപ്പ്. എന്നാല്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിന് ഒരുക്കങ്ങളിലെ താമസം മൂലം വേദി നഷ്ടമായതോടെ ലോട്ടറിയടിച്ചത് ഇംഗ്ലണ്ടിനാണ്. തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ മുഴുവന്‍ സ്വന്തം മൈതാനത്ത് സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ച അവര്‍ക്ക് നോക്കൗട്ട് മുതല്‍ ഫൈനല്‍ വരെയും ഈ ആനുകൂല്യം ലഭിക്കുമെന്നും, എതിരാളികള്‍ അസൂയപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കോവിഡ് പ്രോട്ടോക്കോള്‍ സഹിക്കാനാകില്ലെന്ന […]

21 Jun 2021 11:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒടുവില്‍ ഇംഗ്ലണ്ടിന് ആശ്വാസം; യൂറോ സെമിയും ഫൈനലും വെംബ്ലിയില്‍ തന്നെ, ബ്രിട്ടീഷ് സര്‍ക്കാരിനു മുന്നില്‍ യുവേഫ വഴങ്ങി
X

കോവിഡ് ഭീതിയെത്തുടര്‍ന്ന് ഇത്തവണത്തെ യൂറോ കപ്പ് ഫുട്‌ബോള്‍ 11 രാജ്യങ്ങളിലെ 11 നഗരങ്ങളിലായാണ് അരങ്ങേറുന്നത്. ആര്‍ക്കും ഹോം ആനുകൂലം അത്രകണ്ട് ലഭിക്കാത്ത ചാമ്പ്യന്‍ഷിപ്പ്. എന്നാല്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സിന് ഒരുക്കങ്ങളിലെ താമസം മൂലം വേദി നഷ്ടമായതോടെ ലോട്ടറിയടിച്ചത് ഇംഗ്ലണ്ടിനാണ്.

തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങള്‍ മുഴുവന്‍ സ്വന്തം മൈതാനത്ത് സ്വന്തം കാണികളുടെ മുന്നില്‍ കളിക്കാന്‍ അവസരം ലഭിച്ച അവര്‍ക്ക് നോക്കൗട്ട് മുതല്‍ ഫൈനല്‍ വരെയും ഈ ആനുകൂല്യം ലഭിക്കുമെന്നും, എതിരാളികള്‍ അസൂയപ്പെട്ടിരുന്നു. എന്നാല്‍ ബ്രിട്ടനിലെ കോവിഡ് പ്രോട്ടോക്കോള്‍ സഹിക്കാനാകില്ലെന്ന പേരില്‍ യുവേഫ സെമി-ഫൈനല്‍ മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ നിന്നു മാറ്റാന്‍ തീരുമാനിച്ചത് ആരാധകര്‍ക്ക് കനത്ത തിരിച്ചടിയായിരുന്നു.

ടൂര്‍ണമെന്റിലെ ഗ്ലാമര്‍ മത്സരങ്ങള്‍ കാണാനെത്തുന്ന വിശിഷ്ടാതിഥികള്‍ക്ക് കാര്യമായ ക്വാറന്റീന്‍ ഏര്‍പ്പെടുത്തരുതെന്നായിരുന്നു യുവേഫയുടെ ആവശ്യം. എന്നാല്‍ ഇതിനു വഴങ്ങാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയാറായില്ല. ഇതോടെയാണ് മത്സരങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇംഗ്ലണ്ടില്‍ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ലോകം മഹാമാരിയെ ചെറുക്കുന്ന സമയത്ത് സര്‍ക്കാര്‍ നിലപാടുകള്‍ക്കൊപ്പം നില്‍ക്കുകയാണ് വേണ്ടതെന്നുമുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിശദീകരണം യുവേഫ അംഗീകരിക്കുകയായിരുന്നു.

സാഹചര്യങ്ങള്‍ മനസിലാക്കുന്നുവെന്നും മത്സരങ്ങള്‍ ഇംഗ്ലണ്ടില്‍ തന്നെ നടത്താനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും യുവേഫ വ്യക്തമാക്കി. എന്നാല്‍ ഇംഗ്ലണ്ടില്‍ വീണ്ടും കോവിഡ് തരംഗം ആഞ്ഞടിക്കുന്നതിനിടെ മത്സരങ്ങള്‍ മാറ്റണമെന്ന ആവശ്യവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തു വരുന്നുണ്ട്.

Next Story

Popular Stories