Top

വെംബ്ലിയില്‍ ഇന്ന് ലോകകപ്പ് സെമിയുടെ തനിയാവര്‍ത്തനം; പകവീട്ടാന്‍ ഇംഗ്ലണ്ട്, ചെറുത്തുതോല്‍പിക്കാന്‍ ക്രൊയേഷ്യ

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ടു സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ഹോളണ്ട് യുക്രെയ്‌നെയും നേരിടും. രാത്രി 9:30-ന് ഓസ്ട്രിയയും വടക്കന്‍ മസെഡോണിയയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി യൂറോ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ അരങ്ങേറുന്നത്. അന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ക്രൊയേഷ്യയ്‌ക്കൊപ്പമായിരുന്നു. അഞ്ചാം മിനിറ്റില്‍ തന്നെ […]

12 Jun 2021 11:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെംബ്ലിയില്‍ ഇന്ന് ലോകകപ്പ് സെമിയുടെ തനിയാവര്‍ത്തനം; പകവീട്ടാന്‍ ഇംഗ്ലണ്ട്, ചെറുത്തുതോല്‍പിക്കാന്‍ ക്രൊയേഷ്യ
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇന്ന് രണ്ടു സൂപ്പര്‍ പോരാട്ടങ്ങള്‍. വൈകിട്ട് 6:30-ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് ക്രൊയേഷ്യയെയും രാത്രി 12:30-ന് നടക്കുന്ന മത്സരത്തില്‍ ഹോളണ്ട് യുക്രെയ്‌നെയും നേരിടും. രാത്രി 9:30-ന് ഓസ്ട്രിയയും വടക്കന്‍ മസെഡോണിയയും തമ്മിലാണ് ഇന്നത്തെ മറ്റൊരു മത്സരം. ലണ്ടനിലെ വെംബ്ലിയില്‍ നടക്കുന്ന ഇംഗ്ലണ്ട്-ക്രൊയേഷ്യ മത്സരമാണ് ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോകകപ്പ് സെമിഫൈനലിന്റെ തനിയാവര്‍ത്തനമാണ് ഇക്കുറി യൂറോ കപ്പില്‍ ആദ്യ റൗണ്ടില്‍ തന്നെ അരങ്ങേറുന്നത്. അന്ന് ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ജയം ക്രൊയേഷ്യയ്‌ക്കൊപ്പമായിരുന്നു.

അഞ്ചാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ഇംഗ്ലണ്ടിനെതിരേ അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവില്‍ 2-1 എന്ന സ്‌കോറിനു തോല്‍പിച്ചാണ് ക്രൊയേഷ്യ തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തത്. ആ തോല്‍വിക്ക് പരംവീട്ടാനാണ് ഇന്നു സ്വന്തം മണ്ണില്‍ ഇംഗ്ലീഷ് പട ഇറങ്ങുക.ഗ്രൂപ്പ് ഡിയില്‍ സ്‌കോട്ട്‌ലന്‍ഡും ചെക്ക് റിപ്പബ്ലിക്കുമാണ് ഇരുവര്‍ക്കുമൊപ്പമുള്ളത്. സ്വന്തം നാട്ടില്‍ കളിക്കുന്നുവെന്ന ആനുകൂല്യവുമുണ്ട് ഇംഗ്ലണ്ടിന്. എന്നാല്‍ ടീം ക്യാമ്പില്‍ നിന്ന് അത്ര സുഖകരമായ വാര്‍ത്തകളല്ല് പുറത്തുവരുന്നത്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനു മുമ്പ് തന്നെ പരുക്കിനെത്തുടര്‍ന്ന് പ്രതിരോധ താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡിനെ നഷ്ടമായ ഇംഗ്ലണ്ടിന് ഗ്രൂപ്പ് മത്സരങ്ങളില്‍ പ്രതിരോധനിരയിലെ കരുത്തന്‍ ഹാരി മഗ്വെയ്‌റിന്റെ വേസനവും ലഭ്യമാകില്ലെന്ന് ഉറപ്പായി.

പരുക്കിന്റെ പിടിയിലായിരുന്ന മഗ്വെയ്ര്‍ സുഖംപ്രാപിച്ചെങ്കിലും പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ രണ്ടാഴ്ച കൂടി വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ഇതോടെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് മഗ്വെയ്ര്‍ ഉണ്ടാകില്ല. അതേസമയം പരുക്കില്‍ നിന്നു മുക്തനായ മധ്യനിര താരം ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തിയേക്കും. ആദ്യ ഇലവന്‍ തെരഞ്ഞെടുക്കുകയാണ് കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ ഏറ്റവും വലിയ വെല്ലുവിളി.

നാലു പ്രതിരോധതാരങ്ങളുമായി ആകുമോ ഇംഗ്ലണ്ട് ഇറങ്ങുക അതോ മൂന്നുപേരെ മാത്രമേ ഉള്‍ക്കൊള്ളിക്കുകയുള്ളോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. എന്തായാലും സൗഹൃദ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബെന്‍ വൈറ്റ് പ്രതിരോധനിരയില്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. മധ്യനിര താരങ്ങളായ ഡെക്ലാന്‍ റൈസ്, മേസണ്‍ മൗണ്ട്, നായകന്‍ ഹാരി കെയ്ന്‍, ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ്, പ്രതിരോധതാരം ജോണ്‍ സ്‌റ്റോണ്‍സ് എന്നിവര്‍ മാത്രമാണ് ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പുള്ളവര്‍.

മറുവശത്ത് യുവത്വവും പരിചയസമ്പത്തും ഒരുപോലെ ചേര്‍ന്ന നിരയാണ് ക്രൊയേഷ്യയുടേത്. നായകന്‍ ലൂക്കാ മോഡ്രിച്ച് മുന്നില്‍ നിന്നു നയിക്കുന്ന ടീമില്‍ മത്തേയു കൊവാസിച്ച്, ഇവാന്‍ പെരിസിച്ച്, മാഴ്‌സലോ ബൊറോസോവിച്ച് തുടങ്ങിയവരാണ് പ്രമുഖര്‍.

Next Story

Popular Stories