Top

എന്തിനും ഏതിനും നെറ്റ്ഫ്ലിക്സ്; ബിഞ്ചൻ പൊളി ഐറ്റംസ് പരിചയപ്പെടുത്തി സലിം കുമാർ

സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയാൽ എന്ന വീഡിയോയിൽ പ്ലാറ്റ്‌ഫോമിനേയും പ്ലാറ്റ്‌ഫോമിലെ സീരീസുകളേയും പാരിചയപ്പെടുത്തുന്നതിനൊപ്പം ചില നർമ്മ മുഹൂർത്തങ്ങളും ചേർത്തിരിക്കുന്നു

10 Aug 2022 11:37 AM GMT
ഫിൽമി റിപ്പോർട്ടർ

എന്തിനും ഏതിനും നെറ്റ്ഫ്ലിക്സ്; ബിഞ്ചൻ പൊളി ഐറ്റംസ് പരിചയപ്പെടുത്തി സലിം കുമാർ
X

ജനപ്രിയ ട്രോളുകളുടെ മുഖമാണ് നടൻ സലിം കുമാർ. മലയാളി പ്രേക്ഷകരെ ലക്ഷ്യം വച്ചുള്ള നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പുതിയ പ്രൊമോയിൽ 'ബിഞ്ചൻ പൊളി ഐറ്റംസ്' പരിചയപ്പെടുത്തുകയാണ് അദ്ദേഹം. നടന്റെ തനത് ശൈലിയിലുള്ള ഡയലോഗുകൾ തന്നെയാണ് പ്രൊമോയുടെ പ്രധാന ആകർഷണം.

സലിം കുമാർ നെറ്റ്ഫ്ലിക്സ് ആയാൽ എന്ന വീഡിയോ ആറ് മിനിറ്റ് ദൈർഘ്യമുള്ളതാണ്. നടൻ പ്ലാറ്റ്‌ഫോമിനേയും പ്ലാറ്റ്‌ഫോമിലെ സീരീസുകളേയും പാരിചയപ്പെടുത്തുന്നതിനൊപ്പം ചില നർമ്മ മുഹൂർത്തങ്ങളും ചേർത്തിരിക്കുന്നു. ഒരുപാട് വൈവിധ്യങ്ങൾ നൽകിയിട്ടും ഒരേ സീരീസ് വീണ്ടും വീണ്ടും കാണുന്ന പ്രേക്ഷകനേയും, പ്രചോദനം ഉൾക്കൊണ്ട് സിനിമയെടുക്കാൻ ഒരുങ്ങുന്ന സംവിധായകനേയും പ്രൊമോയിൽ കാണാം.

'പരസ്പരം' കാണാൻ നെറ്റ്ഫ്ലിക്സിൽ എത്തുന്ന സ്ത്രീകളും അവർക്ക് നെറ്റ്ഫ്ലിക്സ് സീരീസ് 'ഡാർക്കിന്റെ' ഇതിവൃത്തം പരിചയപ്പെടുത്തുന്ന സലിം കുമാറും രസകരമായ സെഗ്മെൻ്റ് ആണ്. ജനപ്രിയ നടൻ സലിം കുമാറിന്റെ ആകർഷകവും രസകരവുമായ വിവരണത്തിലൂടെ എല്ലാ മലയാളി പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ പോന്ന ഉള്ളടക്കം നെറ്റ്ഫ്ലിക്സിൽ ഉണ്ടെന്ന് കാണിക്കുകയാണ് സ്ട്രീമിംഗ് ഭീമൻ.

Story highlights: Actor Salim Kumar in Netflix India's new Malayalam promo

Next Story