Top

സെലന്‍സ്‌കിയെ പ്രസിഡന്റാക്കിയ സീരീസ് കാണാം; 'സെര്‍വെന്റ് ഓഫ് ദി പീപ്പിള്‍' നെറ്റ്ഫ്ളിക്‌സില്‍ വീണ്ടും

പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സീരീസ് സ്ട്രീം ചെയ്യുന്നത്

18 March 2022 5:03 AM GMT
ഫിൽമി റിപ്പോർട്ടർ

സെലന്‍സ്‌കിയെ പ്രസിഡന്റാക്കിയ സീരീസ് കാണാം; സെര്‍വെന്റ് ഓഫ് ദി പീപ്പിള്‍ നെറ്റ്ഫ്ളിക്‌സില്‍ വീണ്ടും
X

യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി നായകനായ സീരീസ് 'സെര്‍വന്റ് ഓഫ് ദ പീപ്പിള്‍'നെറ്റ്ഫ്ളിക്‌സില്‍ വീണ്ടും പ്രദര്‍ശനത്തിനെത്തുന്നു. പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ളിക്‌സിന്റെ ഓഫീഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 2015 ല്‍ മൂന്ന് സീസണുകളായി പ്രദര്‍ശിപ്പിച്ച പരമ്പര സെലന്‍സ്‌കി അധികാരത്തില്‍ എത്തുന്നതില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.

'നിങ്ങള്‍ ചോദിച്ചു, അത് തിരിച്ചെത്തി. 'സെര്‍വന്റ് ഓഫ് ദി പീപ്പിള്‍' നെറ്റ്ഫ്‌ലിക്‌സില്‍ വീണ്ടും ലഭ്യമാണ്. 2015ലെ ആക്ഷേപഹാസ്യ കോമഡി സീരീസില്‍ വൊളോഡിമിര്‍ സെലന്‍സ്‌കി അഴിമതിയെക്കുറിച്ച് പരാതിപ്പെടുന്ന വീഡിയോയ്ക്ക് ശേഷം അപ്രതീക്ഷിതമായി പ്രസിഡന്റാകുന്ന അധ്യാപകനായി എത്തുന്നു'. എന്നാണ് നെറ്റ്ഫ്‌ളിക്‌സ് കുറിച്ചത്.

പരമ്പരയില്‍ സെലെന്‍സ്‌കി പ്രധാന കഥാപാത്രമായ അവതരിപ്പിക്കുന്നു. വാസില്‍ പെട്രോവിച്ച് ഹോളോബോറോഡ്‌കോ എന്ന ഹൈസ്‌കൂള്‍ ചരിത്ര അധ്യാപകനാണ് സെലന്‍കി. രാജ്യത്തെ അഴിമതിയെക്കുറിച്ച് പരാതിപ്പെടുന്ന വീഡിയോ തന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിച്ചതിന് ശേഷം സെലന്‍കി യുക്രൈനിന്റെ പ്രസിഡന്റായി മാറുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.

2015ല്‍ ആരംഭിച്ച പരമ്പര മൂന്ന് സീസണുകള്‍ നീണ്ടുനിന്നു. 2019ല്‍ സെലെന്‍സ്‌കി രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ സെര്‍വന്റ് ഓഫ് പീപ്പിള്‍ എന്ന പേരില്‍ ഒരു പ്രചാരണം ആരംഭിച്ചതോടെ സീരീസ് അവസാനിച്ചു. 73 ശതമാനത്തിലധികം വോട്ടുകള്‍ നേടിയ അദ്ദേഹം വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ആ വര്‍ഷം അവസാനം യുക്രൈനിന്റെ പ്രസിഡന്റാവുകയും ചെയ്തു.

Story Highlights; Ukrainian President Volodymyr zelensky's series Servant of the People streaming to Netflix

Next Story