Top

'ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും ഹനിക്കപ്പെടുന്നു'; നിർഭയ കേസ് പറയുന്ന'ഡൽഹി ക്രൈം', രണ്ടാം സീസൺ ഈ മാസം

മികച്ച ഡ്രാമാ സീരിസ് എന്ന വിഭാഗത്തിലാണ് ഡല്‍ഹി ക്രൈം ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരത്തിന് അർഹമായത്

8 Aug 2022 6:46 AM GMT
ഫിൽമി റിപ്പോർട്ടർ

ഇവിടെ അടിസ്ഥാനപരമായ മനുഷ്യാവകാശം പോലും ഹനിക്കപ്പെടുന്നു; നിർഭയ കേസ് പറയുന്നഡൽഹി ക്രൈം, രണ്ടാം സീസൺ ഈ മാസം
X

ഇന്റർനാഷണൽ എമ്മി പുരസ്‌കാരം നേടിയ ആദ്യ ഇന്ത്യന്‍ വെബ് സീരിസ് 'ഡൽഹി ക്രൈമിന്റെ' രണ്ടാം സീസൺ എത്തുന്നു. ആഗസ്റ്റ് 26-ണ് സംപ്രേഷണം ആരംഭിക്കുക. നിര്‍ഭയ കേസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ നെറ്റ്ഫ്ലിക്സ് പരമ്പര പ്രേക്ഷകർ പ്രീതി നേടുകയും ഒപ്പം ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ സീസണിലെ സസ്പെൻസുകൾ അഴിച്ചുകൊണ്ടായിരിക്കും രണ്ടാം സീസൺ എത്തുക. ഇന്ത്യൻ വെബ് സീരിസുകളിൽ ഏറെയും ക്രൈം സീരീസുകൾ ആണെങ്കിലും 'ഡൽഹി ക്രൈം' പ്രേക്ഷകർക്ക് കൂടുതൽ ബന്ധിപ്പിക്കാൻ കഴിയുന്ന കഥയാണ്.

മികച്ച ഡ്രാമാ സീരിസ് എന്ന വിഭാഗത്തിലാണ് ഡല്‍ഹി ക്രൈം ഇന്റര്‍നാഷ്ണല്‍ എമ്മി പുരസ്‌കാരത്തിന് അർഹമായത്. റിച്ചീ മെഹ്തയാണ് സീരീസിന്റെ സംവിധായകന്‍. ഷെഫാലി ഷായാണ് സീരീസിലെ പ്രധാന കഥാപാത്രം. നിര്‍ഭയ കേസ് അന്വേഷിക്കുന്ന കമ്മീഷണറുടെ വേഷമാണ് ഷെഫാലി അവതരിപ്പിച്ചിരിക്കുന്നത്.

അതിനിടയിൽ എമ്മി അവാർഡ് കരസ്ഥമാക്കിയ ഡൽഹി ക്രൈം എന്ന ഇന്ത്യൻ വെബ് സീരീസിന്റെ അവർഡ് വാർത്ത ഉപയോഗിച്ച് സുപ്രീം കോടതിയ്‌ക്കെതിരെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരോക്ഷ വിമർശനം ഏറെ ചർച്ചയായിരുന്നു. ഡൽഹി ക്രൈം എന്ന വെബ് സീരീസിനാണ് അവാർഡ് കിട്ടിയത് അല്ലാതെ ഡൽഹിയിലെ ക്രൈമുകൾക്കല്ല എന്നായിരുന്നു കുനാലിന്റെ ട്വീറ്റ്.

Story highlights: 'they are even deprived of their basic human rights'; 'Delhi Crime' Season 2 trailer out

Next Story