'സ്ക്വിഡ് ഗെയിമിന്റെ ലോകം ആരംഭിക്കുന്നു'; സീസൺ 2 ഉടൻ
പരമ്പര തുടങ്ങി നാല് ആഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് ആളുകളിലേക്കാണ് നെറ്റ്ഫ്ലിക്സ് ഈ സീരിസിനെ എത്തിച്ചത്
23 Jan 2022 4:56 PM GMT
ഫിൽമി റിപ്പോർട്ടർ

നെറ്റ്ഫ്ലിക്സിൽ സംപ്രേഷണം ചെയ്ത മെഗാഹിറ്റ് ദക്ഷിണ കൊറിയൻ വെബ് സീരീസ് സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നെറ്റ്ഫ്ലിക്സിന്റെ നാലാം അഭിമുഖത്തിൽ സ്ട്രീമിംഗ് സേവനത്തിന്റെ കോ-ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ചീഫ് കണ്ടന്റ് ഓഫീസറും ടെഡ് സരൻഡോസ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഹ്വങ് ഡോങ്-ഹ്യുക് ആണ് സ്ക്വിഡ് ഗെയിം രചനയും സംവിധാനവും
പരമ്പര തുടങ്ങി നാല് ആഴ്ചയ്ക്ക് ശേഷം കോടിക്കണക്കിന് ആളുകളിലേക്കാണ് നെറ്റ്ഫ്ലിക്സ് ഈ സീരിസിനെ എത്തിച്ചത്. ഏറ്റവുമധികം ആളുകൾ കണ്ട സീരീസായി ഇത് ഇപ്പോഴും തുടരുകയാണ്. 'ബ്രിഡ്ജർടൻ' എന്ന പരമ്പരയുടെ 625.5 ദശലക്ഷം മണിക്കൂറുകളെ സ്കോഡ ഗെയിം മറികടന്നു.
ലീ ജംഗ്-ജെ, പാർക്ക് ഹേ-സൂ, വി ഹാ-ജൂൺ, ഹോയോൺ ജംഗ്, ഒ യോങ്-സു, ഹിയോ സുങ്-തേ, അനുപം ത്രിപാഠി, കിം ജൂ-റിയോങ് എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ പ്രധന അഭിനേതാക്കൾ. സ്ക്വിഡ് ഗെയിമിലെ അഭിനയത്തിന്, ടെലിവിഷൻ ഫിലിം വിഭാഗത്തിലെ മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഓ യോങ്-സു വിന് ലഭിച്ചിരുന്നു.
വളരെ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്ന ഈ പരമ്പര ഒരേ സമയം ആകാംഷയുടെയും ഭയത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒന്നാണ്. ഇത്രയും പ്രേക്ഷകപ്രീതി നേടിയ സ്ക്വിഡ് ഗെ യിമിന്റെ അടുത്ത സീസണ് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോക പ്രേക്ഷകർ.