Top

'ഇത് സ്പാരോ അക്കാദമിയാണ്'; ടൈം പാരഡോക്സുമായി 'ദി അംബെർലാ അക്കാദമി' മൂന്നാം സീസൺ ട്രെയ്‌ലർ

ജൂൺ 22നാണ് സീരീസ് സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

19 May 2022 3:29 PM GMT
ഫിൽമി റിപ്പോർട്ടർ

ഇത് സ്പാരോ അക്കാദമിയാണ്; ടൈം പാരഡോക്സുമായി ദി അംബെർലാ അക്കാദമി മൂന്നാം സീസൺ ട്രെയ്‌ലർ
X

നെറ്റ്ഫ്ലിക്സിന്റെ പ്രശസ്ത സയൻസ് ഫിക്ഷൻ സീരീസ് 'ദി അംബെർലാ അക്കാദമി'യുടെ മൂന്നാം സീസണിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയ്‌ലർ റിലീസ്. ജൂൺ 22നാണ് സീരീസ് സ്ട്രീമിങ്ങ് ആരംഭിക്കുന്നത്.

തങ്ങളുടെ മാതാപിതാക്കളുടെ മരണത്തിന്റെ കാരണം അറിയുവാൻ അമാനുഷിക ശക്തിയുള്ള ഒരു സംഘം സഹോദരങ്ങൾ ശ്രമിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് അംബെർലാ അക്കാദമിയുടെ കഥ. രണ്ടാം സീസണിൽ ഇവർ ടൈം ജമ്പ് ചെയ്യുന്നതിന്റെ ബാക്കിപത്രമാണ് മൂന്നാം സീസൺ. സ്പാരോ അക്കാദമി എന്നൊരു സംഘത്തെയും ട്രെയ്‌ലറിൽ പരിചയപ്പെടുത്തുന്നുണ്ട്.

മൂന്നാം സീസണിൽ ലൂഥറായി ടോം ഹോപ്പർ, ഡീഗോ ആയി ഡേവിഡ് കാസ്റ്റനേഡ, അലിസണായി എമ്മി റേവർ-ലാംപ്മാൻ, ക്ലോസ് ആയി റോബർട്ട് ഷീഹാൻ, അഞ്ചായി എയ്ഡൻ ഗല്ലഗർ, വിക്ടറായി എലിയറ്റ് പേജ്, ബെൻ ആയി ജസ്റ്റിൻ എച്ച് മിൻ എന്നിവർ ഉണ്ടാകും. പുതിയ അഭിനേതാക്കളിൽ ജസ്റ്റിൻ കോൺവെൽ, ബ്രിട്ട്നെ ഓൾഡ്‌ഫോർഡ്, ജേക്ക് എപ്‌സ്റ്റീൻ, ജെനസിസ് റോഡ്രിഗസ്, കാസി ഡേവിഡ്, ജാവോൺ വാൾട്ടൺ എന്നിവരും ഉൾപ്പെടുന്നു.

story highlights: the umbrella academy season 3 trailer released

Next Story