Top

'ദ റെയിൽവേ മെൻ' പ്രേക്ഷകരിലേക്ക്; ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു

ഭോപ്പാൽ ദുരന്തത്തിൽ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച ബോപ്പാൽ റെയിൽ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

2 Dec 2021 3:57 PM GMT
ഫിൽമി റിപ്പോർട്ടർ

ദ റെയിൽവേ മെൻ പ്രേക്ഷകരിലേക്ക്; ഭോപ്പാൽ ഗ്യാസ് ദുരന്തം വെബ് സീരീസാകുന്നു
X

ഇന്ത്യ കണ്ട ഏറ്റവും വലിയ മനുഷ്യ നിർമ്മിത ദുരന്തം. എരിഞ്ഞുണങ്ങിയ അനേകം തലയോട്ടികൾ സ്മശാനത്തിലെന്ന പോലെ തെരുവുകളിൽ ചിതറി വീണ ദിനം, ഇന്നും രക്തസാക്ഷികളെപ്പോലെ ജീവിക്കുന്നവരേറെ. 1984 ഡിസംബർ 2, 3 തീയതികളിലുണ്ടായ ഭോപ്പാൽ ഗ്യാസ് ദുരന്തത്തിന്റെ വേദന മാറാത്ത ഓർമ്മകളെക്കുറിച്ച് ഇതിൽ കുറഞ്ഞൊരു വിവരണം സാധ്യതമല്ല. രാജ്യം കണ്ട മഹാദുരന്തത്തിന് 37 വയസ്സ് തികയുന്ന ദിവസത്തിൽ ദുരന്ത മുഖത്തെക്കുറിച്ച് വെബ് സീരിസ് ഒരുക്കുകയാണ് ശിവ് റവെയ്‍ൽ.

2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കി, ദുരന്തത്തിന്റെ ഓർമ്മകൾ ഇപ്പോഴും അലയടിക്കുമ്പോൾ മരണത്തിൽ നിന്ന് രക്ഷപെട്ടവരുടെ കഥയാണ് വെബ് സീരീസാവുന്നത്. 'ദ റെയിൽവേ മെൻ' എന്നാണ് വെബ് സീരിസിന്റെ പേര്. അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ച ശിവ റവെയ്‍ലിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരഭമാണ് റെയിൽ വേ മാൻ. ആർ മാധവനാണ് പരമ്പരയിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. കീടനാശിനി നിർമ്മാണശാലയിലുണ്ടായ അപകടത്തിൽ കാറ്റിന്റ ദിശയ്ക്കനുസരിച്ച് വിഷ വാതകം ഭോപ്പാൽ നഗരത്തിൽ ആഞ്ഞടിച്ചപ്പോൾ അന്ന് മരിച്ചു വീണത് 16000നും 30000നും ഇടയിലുള്ള ജീവനുകളാണ്.


ഭോപ്പാൽ ദുരന്തത്തിൽ ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിച്ച ബോപ്പാൽ റെയിൽ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇർഫാൻ ഖാന്റെ മകനും പ്രധാന വേഷത്തിലെത്തുന്നു. കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. യാഷ് രാജ് ഫിലിംസിന്റെ സ്‍ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആർഎഫ് എന്റർടെയ്‍ൻമെന്റ് ആണ് നിർമാണം. ഭോപ്പാൽ ഗ്യാസ് ദുരന്തത്തിൽ ജനങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന നാടിന്റെ രക്ഷകരെ കുറിച്ച് സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതർ പറഞ്ഞിരുന്നു. അവരിൽ പലരെയും ഇന്നും ലോകത്തിന് അറിയില്ലെന്നും യാഷ് രാജ് ഫിലിംസ് പറയുന്നു.

സീരീസ് അടുത്ത വർഷം ഡിസംബർ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് പ്രഖ്യാപനം. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളിൽ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോൻ എന്ന കൃഷ്‍ണ കുമാർ മേനോനും സീരീസിൽ പ്രധാന വേഷത്തിലെത്തുന്നു. ഭോപ്പാൽ ഗ്യാസ് ദുരന്തത്തിൽ പെട്ടവരുടെ ജീവൻ രക്ഷിക്കാൻ കാട്ടിയവർക്കുള്ള ആദരവായിട്ടാണ് സീരീസ് എന്ന് ബാബിൽ ഖാൻ പറഞ്ഞു.



Next Story