Top

'ദി ഫെയിം ഗെയിം', അനാമികയായി മാധുരി ദീക്ഷിത്, 25ന് നെറ്റ്ഫ്ലിക്സിൽ റിലീസ്

നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് 'ദി ഫെയിം ഗെയിം' സീരിസിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്.

4 Feb 2022 9:10 AM GMT
അമൃത രാജ്

ദി ഫെയിം ഗെയിം, അനാമികയായി മാധുരി ദീക്ഷിത്, 25ന്  നെറ്റ്ഫ്ലിക്സിൽ  റിലീസ്
X

മാധുരി ദീക്ഷിതിന്റെ വെബ്‌സീരീസിലേക്കുള്ള അരങ്ങേറ്റം കുറിച്ചുകൊണ്ട് 'ദി ഫെയിം ഗെയിം' ഫെബ്രുവരി 25-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. മാധുരിക്കൊപ്പം മാനവ് കൗൾ, സഞ്ജയ് കപൂർ, സുഹാസിനി മുലെ, ലക്ഷ്‌വീർ ശരൺ, മുസ്‌ക്കാൻ ജാഫേരി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നെറ്റ്ഫ്ലിക്സിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് 'ദി ഫെയിം ഗെയിം' സീരിസിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയത്.

അനാമിക എന്ന കഥാപാത്രത്തെയാണ് മാധുരി അവതരിപ്പിക്കുന്നത്. ''ജീവിതത്തിൽ എല്ലാത്തിനും വിലയുണ്ട്. അത് പ്രശസ്തിയായാലും ഭാഗ്യമായാലും. എന്ത് വിലയാണ് അനാമിക ഇന്നത്തെ താരമാകാൻ കൊടുക്കുക? 'ദി ഫെയിം ഗെയിം' സീരീസ് ഫെബ്രുവരി 25ന്'' എന്നാണ് നെറ്റ്ഫ്ലിക്സിന്റെ എഫ്ബി പേജിൽ കുറിച്ചത്.

നിർമ്മാതാവ് കരൺ ജോഹറും മാധുരിയുടെ ചിത്രം പങ്കുവച്ചിരുന്നു. ''പ്രശസ്തി ഇരുതല മൂർച്ചയുള്ള വാളാണ്, അത് രണ്ട് വഴികളെയും മുറിക്കുന്നു. അനാമിക ആനന്ദ് ഈ ഗെയിമിൽ വിജയിക്കുമോ അതോ അവൾ നിരാശയായി കാണപ്പെടുമോ? കണ്ടെത്താം'' കരൺ ജോഹർ കുറിച്ചു. ബിജോയ് നമ്പ്യാരും കരിഷ്മ കോഹ്‌ലിയും ചേർനിന്നാണ് 'ദി ഫെയിം ഗെയിം' സംവിധാനം ചെയ്യുന്നത്.

Next Story