Top

'സ്‌ട്രേഞ്ചർ തിങ്ങ്സി'ന് രണ്ടാം സീസൺ പോലും ഉണ്ടാകുമെന്ന് വിചാരിച്ചില്ല'; സീരിസ് ഒരു ദുരന്തമായിരിക്കുമെന്നാണ് കരുതിയതെന്ന് ഡേവിഡ് ഹാർബർ

എക്കാലത്തെയും ഏറ്റവുമധികം ആളുകൾ കണ്ട നെറ്റ്‌ഫ്ലിക്സ് സീരിസുകളിൽ ഒന്നാണ് സ്‌ട്രേഞ്ചർ തിങ്ങ്സ്

30 July 2022 11:30 AM GMT
ഫിൽമി റിപ്പോർട്ടർ

സ്‌ട്രേഞ്ചർ തിങ്ങ്സിന് രണ്ടാം സീസൺ പോലും ഉണ്ടാകുമെന്ന് വിചാരിച്ചില്ല; സീരിസ് ഒരു ദുരന്തമായിരിക്കുമെന്നാണ് കരുതിയതെന്ന് ഡേവിഡ് ഹാർബർ
X

ലോകമെമ്പാടും ആരാധകരുള്ള സയൻസ് ഫിക്ഷൻ ഫാന്റസി ഡ്രാമയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്'. പരമ്പര നിരവധി റെക്കോർഡുകൾ നേടി ഇപ്പോഴും നെറ്റ്ഫ്ലിക്സിന്റെ മുൻപന്തിയിൽ തന്നെയാണ്. എന്നാൽ നാല് സീസണുകളുള്ള ഈ പരമ്പര ഒരു ദുരന്തമാകും എന്നാണ് കരുതിയിരുന്നതെന്ന് പറയുകയാണ് സീരിസിലെ പ്രേക്ഷകരുടെ ഇഷ്ടപെട്ട കഥാപാത്രങ്ങളിൽ ഒന്നായ ചീഫ് ഹോപ്പർ ആയി എത്തിയ ഡേവിഡ് ഹാർബർ. സീരിസിന് രണ്ടാം സീസൺ പോലും ഉണ്ടാകുമെന്ന് കാരുതിയിരുന്നതല്ല എന്നും താരം പറഞ്ഞു.

ദി എ വി ക്ലബ് വഴി ബിബിസിയുടെ ദി വൺ ഷോയിൽ വച്ചാണ് ഡേവിഡ് ഹാർബർ സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. 'സ്‌ട്രേഞ്ചർ തിങ്ങ്സിന്റെ ആദ്യത്തെ സീസണിന്റെ ചിത്രീകരണ വേളയിൽ, നെറ്റ്ഫ്ലിക്സ് ഏകദേശം 20 ഡോളർ ബഡ്ജറ്റ് ആണ് നൽകിയത്. ആർക്കും വിശ്വാസമില്ലാതിരുന്ന സീരിസിന്റെ ഷൂട്ട് അവസാനിപ്പിക്കുകയും രണ്ടാം സീസൺ ഉണ്ടാകില്ല എന്ന് വിശ്വസിക്കുകയും ചെയ്തു. ഒരിക്കലും രണ്ടാം സീസൺ ലഭിക്കാത്ത ആദ്യത്തെ നെറ്റ്ഫ്ലിക്സ് ഷോ ആയിരിക്കും ഞങ്ങളുടേത്, ആരും ഇത് കാണില്ല, അത് ഒരു ദുരന്തമായിരിക്കും എന്നൊക്കെ ഉറപ്പിച്ചു.' ഡേവിഡ് പറഞ്ഞു.

സീരിസ് ഇപ്പോൾ ആഗോള വിജയത്തിലേക്ക് എത്തിയിരിക്കുകയാണ്. മാത്രമല്ല എക്കാലത്തെയും ഏറ്റവുമധികം ആളുകൾ കണ്ട നെറ്റ്‌ഫ്ലിക്സ് സീരിസുകളിൽ ഒന്നാണിത്. സ്‌ട്രേഞ്ചർ തിങ്ങസ് 4ന് ഏറെ കൈയ്യടി നേടിയ ശേഷം. അഞ്ചാം സീസണിനായി ആരാധകർ കാത്തിരിക്കുകയാണ്. ജൂലൈ ഒന്നിനാണ് നാലാം സീസണിന്റെ നിർണ്ണായകമായ അവസാന രണ്ട് എപ്പിസോഡുകൾ റിലീസ് ചെയ്തത്. അവസാന ഭാഗത്തിനുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു.

2016ലാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' റിലീസ് ചെയ്യുന്നത്. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ നാലാം സീസണിന്റെ ആവാസന ഭാഗം പ്രേക്ഷകർക്ക് അഞ്ചാം സീസണിലേക്കുള്ള വാതിൽ തുറന്നു നൽകിക്കൊണ്ടാണ് അവസാനിക്കുന്നത്. 2024ലിൽ അഞ്ചാം സീസൺ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അണിയറപ്രവർത്തകർ പങ്കുവച്ച പുതിയ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.

Story highlights: David Harbour said Stranger Things 'wouldn't get a second season,It was going to be a disaster'

Next Story