Top

സീസൺ 5, ഡേ വൺ ; 'സ്‌ട്രേഞ്ചർ തിങ്ങ്സ്' തുടങ്ങിയതായി സൂചന നൽകി സ്‌ട്രേഞ്ചർ റൈറ്റേഴ്‌സ്

2024ലിൽ അഞ്ചാം സീസൺ എത്തുമെന്നാണ് സൂചന

3 Aug 2022 10:21 AM GMT
ഫിൽമി റിപ്പോർട്ടർ

സീസൺ 5, ഡേ വൺ ; സ്‌ട്രേഞ്ചർ തിങ്ങ്സ് തുടങ്ങിയതായി സൂചന നൽകി സ്‌ട്രേഞ്ചർ റൈറ്റേഴ്‌സ്
X

നെറ്റ്ഫ്ലിക്സ് ഹിറ്റ് ചാർട്ടിൽ ഇടം നേടിയ വെബ് സീരിസ് 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ ഏവരും കാത്തിരിക്കുന്ന അഞ്ചാം ഭാഗം തുടങ്ങിയതായി അറിയിച്ച് എഴുത്തുകാർ. സ്‌ട്രേഞ്ചർ റൈറ്റേഴ്‌സ് എന്ന ട്വിറ്റർ പേജിലൂടെയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ് 5 ഡേ വൺ' എന്ന ബോർഡിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതോടെ സീരിസിന്റെ എഴുത്ത് ആരംഭിച്ചതായുള്ള സൂചനകളാണ് പുറത്തുവരുന്നത്.

പോസ്റ്റ് പങ്കുവച്ചതോടെ ആരാധകരിൽ നിന്നും നിരവധി അഭിപ്രായങ്ങളും എത്തുന്നുണ്ട്. 'ഇത് അവസാന ഭാഗമെണെങ്കിൽ ശുഭകരമായ ഒരു അവസാനം കൊടുക്കണേ', 'എഡ്ഡിയെ തിരികെ കൊണ്ടുവരാമോ', 'മാക്സിനെ സുഖപ്പെടുത്തു' എന്നിങ്ങനെയാണ് കമന്റുകൾ. അഞ്ചാം സീസൺ പുറത്തിറങ്ങുന്നു എന്ന പോസ്റ്റർ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

സീരിസ് ആഗോള വിജയം നേടിയിരിക്കുകയാണ്. മാത്രമല്ല എക്കാലത്തെയും ഏറ്റവുമധികം ആളുകൾ കണ്ട നെറ്റ്‌ഫ്ലിക്സ് സീരിസുകളിൽ ഒന്നാണിത്. സ്‌ട്രേഞ്ചർ തിങ്ങസ് 4ന് ഏറെ കൈയ്യടി നേടിയ ശേഷം അഞ്ചാം സീസണിനായി ആരാധകർ കാത്തിരിക്കുകയാണ്. ജൂലൈ ഒന്നിനാണ് നാലാം സീസണിന്റെ നിർണ്ണായകമായ അവസാന രണ്ട് എപ്പിസോഡുകൾ റിലീസ് ചെയ്തത്. അവസാന ഭാഗത്തിനുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു.

2016ലാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' റിലീസ് ചെയ്യുന്നത്. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ നാലാം സീസണിന്റെ ആവാസന ഭാഗം പ്രേക്ഷകർക്ക് അഞ്ചാം സീസണിലേക്കുള്ള വാതിൽ തുറന്നു നൽകിക്കൊണ്ടാണ് അവസാനിക്കുന്നത്. 2024ലിൽ അഞ്ചാം സീസൺ എത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി അണിയറപ്രവർത്തകർ പങ്കുവച്ച പുതിയ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു.

Story highlights: Season 5, Day 1; Stranger Writers hinted that 'Stranger Things' has started

Next Story