Top

പ്രതീക് ഗാന്ധി മഹാത്മ ഗാന്ധിയാകും; രാമചന്ദ്ര ഗുഹയുടെ കഥയില്‍ പരമ്പരയൊരുങ്ങുന്നു

ഇന്ത്യന്‍, അന്തര്‍ദേശീയ ലൊക്കേഷനുകളില്‍ ആഗോള നിലവാരത്തില്‍ സീരീസ് നിര്‍മ്മിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്

20 May 2022 2:33 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രതീക് ഗാന്ധി മഹാത്മ ഗാന്ധിയാകും; രാമചന്ദ്ര ഗുഹയുടെ കഥയില്‍ പരമ്പരയൊരുങ്ങുന്നു
X

മഹാത്മ ഗാന്ധിയുടെ ജീവിതം ആസ്പദമാക്കി പരമ്പര ഒരുങ്ങുന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയുടെ ഗാന്ധി ബിഫോര്‍ ഇന്ത്യ', 'ഗാന്ധി ദ ഇയേഴ്‌സ് ദ ഇയേഴ്‌സ് ദ വേള്‍ഡ്' എന്നീ രണ്ട് പുസ്തകങ്ങളെ ആരാധമാക്കിയാണ് പരമ്പര ഒരുങ്ങുന്നത്. പ്രതീക് ഗാന്ധിയാണ് മഹാത്മ ഗാന്ധിയുടെ വേഷം അവതരിപ്പിക്കുന്നത്.

സമീര്‍ നായരുടെ അപ്ലോസ് എന്റര്‍ടെയ്ന്‍മെന്റാണ് പരമ്പരയുടെ നിര്‍മ്മാണം. രാമചന്ദ്ര ഗുഹയുമായും സമീര്‍ നായരുമൊത്തുള്ള ചിത്രം പങ്കുവച്ച് പ്രതീക് ഗാന്ധിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. 'മഹാത്മാഗാന്ധിയുടെ ജീവിതത്തിലൂടെയും കാലങ്ങളിലൂടെയും കണ്ട ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ വിസ്മയകരമായ കഥ ജീവസുറ്റതാക്കാന്‍ അപ്ലോസ് എന്റര്‍ടൈന്‍മെന്റ് ഒരുങ്ങുന്നു. സമീര്‍ നായര്‍ക്കും സംഘത്തിനുമൊപ്പം ഈ യാത്ര ആരംഭിക്കുന്നതില്‍ ഞാന്‍ ആവേശത്തിലാണ്' എന്ന് ചിത്രത്തിനൊപ്പം നടന്‍ കുറിച്ചു.

ഇന്ത്യന്‍, അന്തര്‍ദേശീയ ലൊക്കേഷനുകളില്‍ ആഗോള നിലവാരത്തില്‍ സീരീസ് നിര്‍മ്മിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നത്. ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനെന്ന നിലയില്‍ ഗാന്ധിജിയുടെ ആദ്യ നാളുകള്‍ മുതല്‍ സമരങ്ങളും വ്യക്തി ജീവിതത്തിലെ അധികം അറിയപ്പെടാത്ത കഥകള്‍ വരെ പരമ്പരയില്‍ ഉള്‍പ്പെടും.

'രാമചന്ദ്ര ഗുഹ ഒരു ചരിത്രകാരനും കഥാകാരനുമാണ്, അദ്ദേഹത്തിന്റെ ക്ലാസിക് പുസ്തകങ്ങള്‍ സ്വീകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. മഹാത്മാവിനെ ജീവനോടെ കൊണ്ടുവരാന്‍ അവിശ്വസനീയമാംവിധം കഴിവുള്ള പ്രതീക് ഗാന്ധിയേക്കാള്‍ മികച്ച മറ്റൊരാളെക്കുറിച്ച് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല, കൂടാതെ അദ്ദേഹത്തിന്റെ സമാധാനത്തിന്റെയും സ്‌നേഹത്തിന്റെയും തത്ത്വചിന്തകളും' സമീര്‍ നായര്‍ പറഞ്ഞു.

Story Highlights; Pratik Gandhi to play Mahatma Gandhi in new biographical web series

Next Story