Top

'പീസ് മേക്കർ' ഉടൻ ഇന്ത്യയിലേക്ക്; 'ഇന്ത്യൻ ആരാധകരുടെ ആവശ്യം മാനിച്ചെന്ന്' ജെയിംസ് ഗൺ

2021-ൽ പുറത്തിറങ്ങിയ 'ദി സൂയിസൈഡ് സ്ക്വാഡ്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ആണ് 'പീസ് മേക്കർ'.

21 July 2022 4:54 PM GMT
ജോയേല്‍ സ്റ്റാലിന്‍

പീസ് മേക്കർ ഉടൻ ഇന്ത്യയിലേക്ക്; ഇന്ത്യൻ ആരാധകരുടെ ആവശ്യം മാനിച്ചെന്ന് ജെയിംസ് ഗൺ
X

ജോൺ സീനയെ നായകനാക്കി ജെയിംസ് ഗൺ ഒരുക്കിയ സീരീസ് 'പീസ് മേക്കർ' ഉടൻ ഇന്ത്യൻ സ്ട്രീമിങ്ങ് ആരംഭിക്കും. ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 14നാണ് സീരീസ് പുറത്തിറങ്ങുക. ജെയിംസ് ഗൺ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 'ആയിരത്തിൽ അധികം തവണയായുള്ള ഇന്ത്യൻ ആരാധകരുടെ ആവശ്യം മാനിച്ച് പീസ് മേക്കർ ആമസോൺ പ്രൈമിലൂടെ ആഗസ്റ്റ് 14നെത്തുന്നു' ജെയിംസ് ഗൺ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

2021-ൽ പുറത്തിറങ്ങിയ 'ദി സൂയിസൈഡ് സ്ക്വാഡ്' എന്ന സിനിമയുടെ സ്പിൻ-ഓഫ് ആണ് 'പീസ് മേക്കർ'. 'ദി സൂയിസൈഡ് സ്ക്വാഡി'ന് ശേഷം പീസ് മേക്കറിന്റെ കഥയാണ് സീരീസ് പറയുന്നത്. ജോൺ സീനയ്‌ക്കൊപ്പം സ്റ്റീവ് ഏജി, ചുക്വുഡി ഇവുജി, റോബർട്ട് പാട്രിക്, ഡാനിയേൽ ബ്രൂക്ക്‌സ്, ഫ്രെഡി സ്‌ട്രോമ, ജെന്നിഫർ ഹോളണ്ട് എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു.

'പീസ് മേക്കറി'ൽ എട്ട് എപ്പിസോഡുകളാണ് ഉള്ളത്. എല്ലാ എപ്പിസോഡുകളും ജെയിംസ് ഗൺ ആണ് എഴുതിയത്. ജോഡി ഹിൽ, റോസ്മേരി റോഡ്രിഗസ്, ബ്രാഡ് ആൻഡേഴ്സൺ എന്നിവർക്കൊപ്പം അഞ്ച് എപ്പിസോഡുകൾ അദ്ദേഹം ചെയ്യുകയും ചെയ്തു.

നിലവിൽ സീരീസിന്റെ രണ്ടാം സീസൺ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ജെയിംസ് ഗൺ തന്നെയായിരിക്കും പുതിയ സീസണിലെ എല്ലാ എപ്പിസോഡുകളും സംവിധാനം ചെയ്യുക.

story highlights: peace maker series will soon stream in india

Next Story