Top

ജയിച്ചാൽ '35 കോടി!', തോറ്റാലോ?: 'സ്ക്വിഡ് ഗെയിം' മാതൃകയിൽ റിയാലിറ്റിഷോ വരുന്നു

2023ലാണ് മത്സരം നടക്കുക.

15 Jun 2022 6:12 AM GMT
ഫിൽമി റിപ്പോർട്ടർ

ജയിച്ചാൽ 35 കോടി!, തോറ്റാലോ?: സ്ക്വിഡ് ഗെയിം മാതൃകയിൽ റിയാലിറ്റിഷോ വരുന്നു
X

സ്ക്വിഡ് ഗെയിം മാതൃകയിൽ ലോകമെമ്പാടുമുള്ള ആളുകളെ ഉൾപ്പെടുത്തി റിയാലിറ്റി ഗെയിം ഷോ നടത്താനൊരുങ്ങി നെറ്റ്ഫ്ലിക്സ്. 'സ്‌ക്വിഡ് ഗെയിം ദി ചലഞ്ച്' എന്ന പേരിൽ ലോകത്തിന്റെ ഏതു കോണിൽ നിന്നുള്ളവർക്കും പങ്കെടുക്കാകുന്നതാകും ഗെയിം ഷോ. 456 മത്സരാര്‍ത്ഥികളാവും മത്സരത്തില്‍ ഉണ്ടാകുക.

നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സീരീസാണ് സ്ക്വിഡ് ഗെയിം. ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ട കൊറിയൻ സീരീസിന്റെ രണ്ടാം സീസൺ നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചതും ഈയിടെയാണ്. അതിന് പിന്നാലെയാണ് ഗെയിം ഷോ പ്രഖ്യാപനം. നെറ്റ്ഫ്ലിക്സിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് വിവരം പുറത്തുവിട്ടിട്ടുള്ളത്.

21 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. 2023ന്റെ തുടക്കത്തിലാകും മത്സരം നടക്കുക. മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് അപേക്ഷ സമർപ്പിക്കനുള്ള അവസരമാണ് നെറ്റ്ഫ്ലിക്സ് ഒരുക്കിയിട്ടുള്ളത്. മത്സര വിജയിയ്ക്ക് 4.56 മില്യണ്‍ യു.എസ് ഡോളറിന്റെ( 35,57,21,268 ഇന്ത്യന്‍ രൂപ) സമ്മാനതുകയാണ് നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സ്ക്വിഡ് ഗെയിം സീരീസിലേതുപോലെ അപകടകരമായ ഒന്നും റിയാലിറ്റി ഷോയിലെ ഗെയിമുകളിൽ തോറ്റാൽ ഉണ്ടാകില്ല. മത്സരത്തില്‍ നിന്ന് പുറത്താക്കുന്ന ആര്‍ക്കും തന്നെ ഒരു പരിക്ക് പോലും സംഭവിക്കില്ല എന്നും മത്സരത്തെക്കുറിച്ചുള്ള അറിയിപ്പില്‍ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കുന്നുണ്ട്. സ്‌ക്വിഡ് ഗെയിം കാസ്റ്റിങ്.കോം എന്ന വെബ്‌സൈറ്റിലൂടെയാണ് റിയാലിറ്റി ഗെയിം ഷോയില്‍ മത്സരിക്കാനായി അപേക്ഷിക്കേണ്ടത്.

കടക്കെണിയിലായ സാധാരണക്കാരെ ആകർഷിച്ച് ഒരിടത്തെത്തിച്ച്, ദക്ഷിണ കൊറിയയിൽ അറിയപ്പെടുന്ന കുട്ടികളുടെ കളികൾ കളിപ്പിക്കുകയും, വിജയിച്ചാൽ വലിയ തുക വാഗ്ദാനം ചെയ്യുകയും ചെയ്യുന്ന മത്സരങ്ങളെ ചുറ്റിപ്പറ്റിയാണ് സ്ക്വിഡ് ഗെയിം പരമ്പര. എന്നാൽ തോൽവിയുടെ അനന്തരഫലങ്ങൾ സീരീസിൽ മാരകമാണ്.

Story highlights: netflix announced reality game series squid game the challenge

Next Story