Top

പ്രൊഫസറും ടീമും അവസാന അങ്കത്തിന് റെഡി; ഇന്ന് മുതൽ

അഞ്ച് എപ്പിസോഡുകള്‍ തന്നെയാണ് അവസാന വോള്യത്തിലുമുള്ളത്.

3 Dec 2021 6:28 AM GMT
ഫിൽമി റിപ്പോർട്ടർ

പ്രൊഫസറും ടീമും അവസാന അങ്കത്തിന് റെഡി; ഇന്ന് മുതൽ
X

ലോകമെമ്പാടും ആരാധകരുള്ള വെബ് സീരീസാണ് മണി ഹൈസ്റ്റ്. സീരിസിന്റെ അവസാന എപ്പിസോഡുകൾ മണിക്കൂറുകൾക്ക് ഉള്ളിൽ റിലീസ് ചെയ്യുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സീരീസ് ഇന്ത്യയിൽ സ്ട്രീം ചെയ്യുന്നത്. അഞ്ച് എപ്പിസോഡുകള്‍ തന്നെയാണ് അവസാന വോള്യത്തിലുമുള്ളത്.

2020 ഏപ്രിലില്‍ പുറത്തിറങ്ങിയ നാലാം പാര്‍ട്ട് കഥയിലെ വഴിത്തിരിവായിരുന്നു. എന്നാല്‍ കൊവിഡ് കാരണം നിര്‍ത്തി വെച്ച സീരിസ് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുറത്തുവന്നത്. അതിന്റെ അവസാന പാര്‍ട്ടിലെ ആദ്യ വോള്യം 2021 സെപ്റ്റംബര്‍ 3ന് റിലീസ് ചെയ്തത്.

ദി എന്‍ഡ് ഓഫ് ദി റോഡ്, ഡു യു ബീലിവ് ഇന്‍ റീ ഇന്‍കാര്‍നേഷന്‍, വെല്‍ക്കം ടു ദ് സ്‌പെക്റ്റകിള്‍ ഓഫ് ലൈഫ്, യുവര്‍ പ്ലേസ് ഇന്‍ ഹെവന്‍, ലിവ് മെനി ലൈവ്‌സ് തുടങ്ങിയ ആക്ഷന്‍ രംഗങ്ങളുള്ള 5 എപ്പിസോഡുകളുമായാണ് ആദ്യ വോള്യം പുറത്തുവന്നത്.

സ്‌പെയിന്‍, ഡെന്‍മാര്‍ക്ക്, പോളണ്ട്, എന്നീ രാജ്യങ്ങളിലായി ഇരുവോള്യങ്ങളുടെയും ചിത്രീകരണം ഒന്നിച്ചാണ് നടത്തിയത്. 2020 ഓഗസ്റ്റില്‍ ആരംഭിച്ച ഷൂട്ടിങ് 2021 മേയ് വരെ നീണ്ടു നിന്നിരുന്നു.

സീരിസിലെ പ്രൊഫസര്‍ കഥാപാത്രത്തെ മികവുറ്റതാക്കിയത്. ജീസസ് കോള്‍മ്‌നേര്‍, കോള്‍ഡോ സേറ, അലക്‌സ് റോഡിഗോ എന്നിവരാണ് അഞ്ചാംപാര്‍ട്ടിന്റെ സംവിധായകര്‍. സീരിസിന്റെ ട്രെയ്‌ലര്‍ യൂട്യൂബില്‍ പുറത്തിറങ്ങിയപ്പോള്‍ 14 മില്യന്‍ വ്യൂസാണ് നേടിയത്.


Next Story

Popular Stories