Top

'ഐ ആം ഗ്രൂട്ട്' എത്തുന്നു, വിൻ ഡീസലിന്റെ ശബ്ദത്തിൽ തന്നെ; മാർവലിന്റെ പുതിയ സീരീസ്

'ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി' സംവിധായകൻ ജെയിംസ് ഗൺ സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും പ്രവർത്തിക്കും.

6 Jun 2022 12:15 PM GMT
ഫിൽമി റിപ്പോർട്ടർ

ഐ ആം ഗ്രൂട്ട് എത്തുന്നു, വിൻ ഡീസലിന്റെ ശബ്ദത്തിൽ തന്നെ; മാർവലിന്റെ പുതിയ സീരീസ്
X

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ 'ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി' ഫ്രാഞ്ചൈസിയിലെ ശ്രദ്ധേയ കഥാപാത്രമാണ് ഗ്രൂട്ട്. ഇപ്പോഴിതാ ഗ്രൂട്ടിന്റെ ആനിമേറ്റഡ് സീരീസുമായി എത്തുകയാണ് മാർവൽ. 'ഐ ആം ഗ്രൂട്ട്' എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്റ്റ് 10 മുതലാണ് സ്ട്രീമിങ്ങ് ആരംഭിക്കുക.

വിൻ ഡീസൽ തന്നെയായിരിക്കും സീരീസിൽ ഗ്രൂട്ടിന് ശബ്ദം നൽകുക. 'ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സി' സംവിധായകൻ ജെയിംസ് ഗൺ സീരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയും പ്രവർത്തിക്കും.

ഗാർഡിയൻസ് ഓഫ് ദി ഗാലക്‌സിയിലേക്ക് എത്തുന്നതിന് മുൻപുള്ള ഗ്രൂട്ടിന്റെ കഥയായിരിക്കും സീരീസ് പറയുക. റയാൻ ലിറ്റിൽ ആണ് 'ഐ ആം ഗ്രൂട്ടി'ന്റെ രചന.കിർസ്റ്റൺ ലെപോർ സീരീസ് സംവിധാനം ചെയ്യും.

അതേസമയം 'തോർ: ലവ് ആൻഡ് തണ്ടർ' ആണ് മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജൂലൈ എട്ടിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തോർ സീരീസിലെ നാലാം ചിത്രമാണ് 'തോർ: ലവ് ആൻഡ് തണ്ടർ'. ക്രിസ് ഹെംസ് വർത്ത്, നതാലി പോർട്ട്മാൻ, ക്രിസ്റ്റിൻ ബെയിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയ്മി അലക്സാണ്ടർ, തൈക വൈറ്റ്റ്റി, റസൽ ക്രോ എന്നിവരാണ് മറ്റ് താരങ്ങൾ.

story highlights: marvel cinematic universe new series i am groot to release on august

Next Story