Top

'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്' പുതിയ ട്രെയ്‌ലര്‍ എത്തി; സീരീസ് ജൂലൈ 14ന്

കുങ് ഫു പാണ്ട ടെലിവിഷൻ സീരീസുകളിൽ മൂന്നാമത്തേത്.

18 Jun 2022 3:07 AM GMT
ഫിൽമി റിപ്പോർട്ടർ

കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ് പുതിയ ട്രെയ്‌ലര്‍ എത്തി; സീരീസ് ജൂലൈ 14ന്
X

'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റിന്റെ' പുതിയ ട്രെയ്‌ലര്‍ നെറ്റ്ഫ്ലിക്സ് പുറത്തിറങ്ങി. മാന്ത്രിക ആയുധങ്ങൾ കണ്ടെത്തി ലോകത്തെ നാശത്തിൽ നിന്ന് രക്ഷിക്കുന്നതിനുമായി ഒരു സാഹസിക യാത്രയ്ക്ക് പുറപ്പെടുന്ന രണ്ട് യോദ്ധാക്കളെ ചുറ്റിപ്പറ്റിയുള്ളതാണ് സീരീസിന്റെ ഇതിവൃത്തം. പതിനൊന്ന് എപ്പിസോഡുകളാണ് സീരീസിൽ ഉണ്ടാകുക.

കുങ് ഫു പാണ്ട ഫ്രാഞ്ചൈസിയിൽ കുങ് ഫു പാണ്ട(2008), കുങ് ഫു പാണ്ട 2(2011), കുങ് ഫു പാണ്ട 3(2016) എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ഉള്ളത്. കൂടാതെ കുങ് ഫു പാണ്ട: ലെജൻ്റ്സ് ഓഫ് അവിസ്മനെസ്(2011-16), ദി പാവ്സ് ഓഫ് ഡെസ്റ്റിനി (2018-19) എന്നിങ്ങനെ രണ്ട് ടെലിവിഷൻ സീരീസുകളും പുറത്തിറങ്ങിയിട്ടുണ്ട്. മൂന്നാമത്തേതാണ് 'കുങ് ഫു പാണ്ട: ഡ്രാഗൺ നൈറ്റ്'.

ജെയ്ംസ് ഹോങ്, ക്രിസ് ഗ്രീൻ, ഡെല്ല സാബ, രഹ്നുമ പാന്തക്കി, എഡ് വീക്സ്, ആമി ഹിൽ തുടങ്ങിയവരാണ് കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്. ജൂലൈ പതിനാലിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടാങ്ങുന്ന ഫ്രാഞ്ചൈസിയിലെ പുതിയ സീരീസിനായി ആവേശത്തിലാണ് ആരാധകർ.

Story highlights: Kung Fu Panda: The Dragon Knight series to release on July 14, trailer is here

Next Story