Top

കാത്തിരിപ്പിന് വിരാമം; കരിക്കിന്റെ 'കലക്കാച്ചി' അടുത്ത മാസം എത്തും

ഏറ്റവും ഒടുവിലായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കരിക്കിന്റെ ഒഫീഷ്യല്‍ ചാനലില്‍ ഒരു വീഡിയോ വന്നത്

30 Nov 2021 3:29 AM GMT
ഫിൽമി റിപ്പോർട്ടർ

കാത്തിരിപ്പിന് വിരാമം; കരിക്കിന്റെ കലക്കാച്ചി അടുത്ത മാസം എത്തും
X

മലയാളത്തിലെ യൂട്യൂബ് ‍വെബ് സീരീസുകളില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയുള്ളവരാണ് കരിക്ക്. ഒരിടവേളക്കുശേഷം തങ്ങളുടെ പുതിയ വെബ്‌സീരീസിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയരിക്കുകയാണ് കരിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍. പുതിയ സീരീസിന്റെ പേരും ടീം പ്രഖ്യാപിച്ചു കഴിഞ്ഞു- 'കലക്കാച്ചി' എന്ന് പേരിട്ടിരിക്കുന്ന സീരീസ് അടുത്തമാസം പുറത്തിറങ്ങും.

മലയാളികളെ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു കരിക്കിന്റെ വളര്‍ച്ച. കഥാപാത്രങ്ങളായ അര്‍ജുന്‍, ജോര്‍ജ്, ശംഭു, ലോലന്‍ എല്ലാം മലയാളികള്‍ക്ക് ഇന്ന് പ്രിയ താരങ്ങളാണ്. ഏഴ് മില്ല്യണിലേറെ സബ്‌സ്‌ക്രൈബേഴ്‌സും അതിലേറെ ആരാധകരുമുണ്ട് കരിക്കിന്. ഏറ്റവും ഒടുവിലായി മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് കരിക്കിന്റെ ഒഫീഷ്യല്‍ ചാനലില്‍ ഒരു വീഡിയോ വന്നത്. സിമ്പ എന്ന പൂച്ചയുടെ കഥയായ 'സ്റ്റാര്‍' ആയിരുന്നു അത്. പിന്നീട് സെക്കണ്ടറി ചാനലായ ഫ്‌ലിക്‌സില്‍ വീഡിയോ വന്നിരുന്നെങ്കിലും കരിക്കിന്റേതായി വന്നിരുന്നില്ല.

ഈ കഴിഞ്ഞ ദിവസം അര്‍ജുന്‍ രത്തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. താരം പങ്കുവച്ച ചിത്രങ്ങള്‍ക്ക് ആശംസകളുമായി താരങ്ങളും അരാധകരും എത്തിയെങ്കിലും കമന്റ് ബോക്‌സില്‍ കൂടുതലും നിറഞ്ഞു നിന്നത് കരിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളായിരുന്നു. 'കല്യാണം ഒക്കെ കഴിച്ച് നടന്നാല്‍ മതിയോ കരിക്കിന്റെ അടുത്ത എപ്പിസോഡ് എപ്പോള്‍ ഇടാനാ'. 'കല്യാണം ഒക്കെ അവിടെ നിക്കട്ടെ എപ്പിസോഡ് വന്നിട്ട് മാസം മൂന്നായി'. 'നിങ്ങളെ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട് എത്ര മാസങ്ങളായി'. എന്നിങ്ങനെ നീളുകയാണ് ആരാധകരുടെ കമന്റുകള്‍.


Next Story

Popular Stories