Top

വെയ്റ്ററിൽ നിന്ന് നടനിലേക്ക്, മറ്റൊരു കഥാപാത്രത്തിനായുള്ള ഓഡിഷൻ; 'സ്‌ട്രേഞ്ചർ തിങ്ങ്സി'ലേക്ക് 'സ്റ്റീവ്' എത്തിയതിങ്ങനെ

'സ്‌ട്രേഞ്ചർ തിങ്ങ്സി'ന് പുറമെ 'സൈറൻസ്', 'ചിക്കാഗോ ഫയർ', 'എംപയർ' തുടങ്ങിയ സീരീസുകളിലും ജോ ഭാഗമായിട്ടുണ്ട്.

28 July 2022 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

വെയ്റ്ററിൽ നിന്ന് നടനിലേക്ക്, മറ്റൊരു കഥാപാത്രത്തിനായുള്ള ഓഡിഷൻ; സ്‌ട്രേഞ്ചർ തിങ്ങ്സിലേക്ക് സ്റ്റീവ് എത്തിയതിങ്ങനെ
X

നെറ്റ്ഫ്ലിക്സിന്റെ 'സ്‌ട്രേഞ്ചർ തിങ്ങ്സി'ലെ 'സ്റ്റീവ്' എന്ന കഥാപാത്രത്തിലൂടെ ആരാധകരെ സമ്പാദിച്ച നടനാണ് ജോ കെയ്റി. നാലാം സീസണിൽ എത്തി നിൽക്കുന്ന സീരീസിൽ വ്യക്തമായ സ്ഥാനം തന്നെ കഥാപാത്രത്തിനുണ്ട്. എന്നാൽ 'സ്‌ട്രേഞ്ചർ തിങ്ങ്സി'ലേക്ക് എത്തുന്നതിന് മുൻപ് താനൊരു റെസ്റ്റോറന്റിലെ ആയിരുന്നു എന്ന് പറയുകയാണ് ജോ. ദി ടുനൈറ്റ് ഷോ എന്ന പരിപാടിയിൽ വെച്ചായിരുന്നു നടന്റെ വെളിപ്പെടുത്തൽ. 'ഞാനൊരു വളരെ ഊർജസ്വലനായ വെയ്റ്റർ ആയിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്' ജോ പറയുന്നു.

'സ്‌ട്രേഞ്ചർ തിങ്ങ്സി'ൽ മറ്റൊരു കഥാപാത്രത്തെ മനസ്സിൽ കണ്ടാണ് ജോ ഓഡിഷൻ ചെയ്തത്. 'ഞാൻ ഒരു വീഡിയോ അവർക്ക് അയച്ചു കൊടുത്തു. പിന്നീട് കുറച്ച് നാൾ ഒരു അനക്കവും ഉണ്ടായില്ല. രണ്ട് മാസങ്ങൾക്ക് ശേഷം അവർ മറ്റൊരു കഥാപാത്രത്തനിനായി വീഡിയോ അയക്കാൻ ആവശ്യപ്പെട്ടു' ജോ മുൻപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

തന്നോടൊപ്പം റെസ്റ്റോറന്റിൽ ജോലി ചെയ്തിരുന്ന ഒരു സുഹൃത്താണ് ഓഡിഷനായി തന്നെ സഹായിച്ചിരുന്നത്. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ൽ വേഷം ലഭിച്ച വിവരം ആ സുഹൃത്താണ് അറിയിച്ചത്. ' ഇനി മുതൽ എനിക്ക് റെസ്റ്റോറന്റിൽ ജോലി ചെയ്യേണ്ട ആവശ്യമില്ല' എന്നായിരുന്നു തന്റെ പ്രതികരണം എന്നും ജോ പറഞ്ഞു.

താൻ സീരീസിന്റെ ആദ്യ സീസണിന് അപ്പുറം പോകുമെന്ന് വിശ്വസിച്ചിരുന്നില്ല. എന്നാൽ സ്റ്റീവ് അടുത്ത സീസണുകളിലും വരുകയും പ്രേക്ഷക പ്രിയ കഥാപാത്രമായി മാറുകയും ചെയ്തു എന്നും അദ്ദേഹം ഓർക്കുന്നു. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന് പുറമെ 'സൈറൻസ്', 'ചിക്കാഗോ ഫയർ', 'എംപയർ' തുടങ്ങിയ സീരീസുകളിലും ജോ ഭാഗമായിട്ടുണ്ട്. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ അവസാന സീസൺ അണിയറയിൽ ഒരുങ്ങുമ്പോൾ അവിടെയും ജോയുടെ 'സ്റ്റീവ്' ഉണ്ടാകും.

story highlights: joe keery says that he was a waiter before casting in starnger things as steve

Next Story