Top

ഒറിജനലിനെ വെല്ലാൻ പ്രീക്വെൽ; ആദ്യ ദിവസം 'ഹൗസ് ഓഫ് ദി ഡ്രാഗൺ' കണ്ടത് 'ജിഒടി'യുടെ നാലിരട്ടിപേർ

എച്ച്ബിഒയുടെ തന്നെ കണക്കുകൾ പ്രകാരം 2011 ഏപ്രിൽ 17 ന് സ്ട്രീമിംഗ് ആരംഭിച്ച 'ഗെയിം ഓഫ് ത്രോൺസ്' ആദ്യ ദിവസം കണ്ടത് 2.2 ദശലക്ഷം ആളുകൾ ആണ്.

25 Aug 2022 6:28 AM GMT
ഫിൽമി റിപ്പോർട്ടർ

ഒറിജനലിനെ വെല്ലാൻ പ്രീക്വെൽ; ആദ്യ ദിവസം ഹൗസ് ഓഫ് ദി ഡ്രാഗൺ കണ്ടത് ജിഒടിയുടെ നാലിരട്ടിപേർ
X

'ഗെയിം ഓഫ് ത്രോൺസി'ന്റെ ഗംഭീര ജനപ്രീതി കണക്കിലെടുത്ത്, ഒറിജനലിന്റെ വിജയം ആവർത്തിക്കാൻ സ്പിൻ-ഓഫിന് സാധിക്കുമോ എന്ന തരത്തിൽ ആരാധകർക്കിടയിൽ ചർച്ചകൾ സജീവമായിരുന്നു. എന്നാൽ ആദ്യ സീരീസിന്റെ റെക്കോർഡിനെ ബ്രേക്ക് ചെയ്ത കണക്കുകളാണ് 'ഹൗസ് ഓഫ് ദി ഡ്രാഗണി'ന്റേതായി ഇപ്പോൾ പുറത്ത് വരുന്നത്.

ഗെയിം ഓഫ് ത്രോൺസ് ആദ്യ എപ്പിസോഡിന്റെ വ്യൂവർഷിപ്പ് കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹൗസ് ഓഫ് ദി ഡ്രാഗണിന്റെ ആദ്യ എപ്പിസോഡ് കണ്ടത് നാലിരട്ടിയോളം പേരാണ്. ആഗസ്റ്റ് 21 ന് സ്ട്രീമിംഗ് ആരംഭിച്ച സീരീസ് അമേരിക്കയിൽ മാത്രം 9.986 ദശലക്ഷം ആളുകൾ സ്ട്രീമിംഗ് ദിവസം തന്നെ കണ്ടു. എച്ച്ബിഒ, ഒടിടി എന്നീ കണക്കുകൾ ചേർന്നതാണ് ഇത്. എച്ച്ബിഒയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരം ഒരു കണക്ക്.

എച്ച്ബിഒയുടെ തന്നെ കണക്കുകൾ പ്രകാരം 2011 ഏപ്രിൽ 17 ന് സ്ട്രീമിംഗ് ആരംഭിച്ച 'ഗെയിം ഓഫ് ത്രോൺസ്' ആദ്യ ദിവസം കണ്ടത് 2.2 ദശലക്ഷം ആളുകൾ ആണ്. സീരീസിന്റെ സീസണുകൾ പുരോഗമിക്കെയാണ് ജനപ്രീതി വർധിച്ച് വന്നത്. 2019 മെയ് 19 ന് പുറത്ത് വന്ന സീരീസിന്റെ അവസാന സീസൺ 13.61 മില്ല്യൺ ആളുകൾ കണ്ടിരുന്നു. ഈ കണക്കുകളെ മറികടക്കാൻ പുതിയ സീരീസിനാകുമോ എന്ന ആകാംക്ഷ ഉണ്ട്.

2019 ഒക്ടോബറിലാണ് 'ഹൗസ് ഓഫ് ദി ഡ്രാഗൺ' ആരംഭിച്ചതായി എച്ച്ബിഒ പ്രഖ്യാപിച്ചത്. പിന്നീട് 2021 ഒക്ടോബറിൽ കമ്പനി ആദ്യ ടീസർ അവതരിപ്പിച്ചു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. 'ഹൗസ് ഓഫ് ദി ഡ്രാഗണി'ന്റെ ഓഗസ്റ്റ് 21 റിലീസോടുകൂടി ഒരു വലിയ വെല്ലുവിളിയാണ് 'ദ ലോർഡ് ഓഫ് ദ റിംഗ്സ്: ദി റിംഗ്സ് ഓഫ് പവറി'ന് വരാനിരിക്കുന്നതെന്നും ആരാധകർ പറയുന്നുണ്ട്. 'ലോർഡ് ഓഫ് ദ റിംഗ്സ്' ആമസോൺ പ്രൈമിൽ സെപ്റ്റംബർ 2നാണ് റിലീസ് ചെയ്തത്.

Story highlights: House of Dragon episode 1 watched by four times than Game of Thrones pilot

Next Story