Top

'ഇത്തവണ ഹോക്കിൻസ് വീഴും'; 'സ്‌ട്രേഞ്ചർ തിങ്ങ്സ്' അഞ്ചാം സീസൺ എത്തുന്നു

പുതിയ പോസ്റ്റർ പുറത്തിറങ്ങിയതോടെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകർ

14 July 2022 4:50 AM GMT
ഫിൽമി റിപ്പോർട്ടർ

ഇത്തവണ ഹോക്കിൻസ് വീഴും; സ്‌ട്രേഞ്ചർ തിങ്ങ്സ് അഞ്ചാം സീസൺ എത്തുന്നു
X

നെറ്റ്ഫ്ലിക്സിന്റെ ഹിറ്റ് സീരീസ് പട്ടികയിൽ ഇടം നേടിയ 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ അഞ്ചാം ഭാഗം എത്തുന്നു. 'സ്‌ട്രേഞ്ചർ തിങ്ങ്സി'ന്റെ ട്വിറ്റർ പേജിലൂടെയാണ് പുതിയ സീസണിന്റെ പോസ്റ്റർ പുറത്തുവിട്ടത്. അഞ്ചാം സീസൺ 2024ലാണ് റിലീസ് ചെയ്യുക. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്'. ഹൊറര്‍ മിസ്റ്ററി ഡ്രാമയായ സീരിസിന്റെ നാലാം ഭാഗത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ പോസ്റ്റർ പുറത്തിറങ്ങിയതോടെ അഞ്ചാം സീസണിനായി കാത്തിരിക്കുകയാണ് എന്നും ആരാധകർ പ്രതികരിച്ചു.

100 കോടി മണിക്കൂർ സ്‌ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിയസ് എന്ന പ്രത്യേകതയും 'സ്‌ട്രേഞ്ചർ തിങ്ങ്സ് 4'നുണ്ട്. ജൂലൈ ഒന്നിനാണ് നാലാം സീസണിന്റെ നിർണ്ണായകമായ അവസാന രണ്ട് എപ്പിസോഡുകൾ റിലീസ് ചെയ്തത്. അവസാന ഭാഗത്തിനുള്ള ആരാധകരുടെ കാത്തിരിപ്പും സോഷ്യൽ മീഡിയ ചർച്ചയാക്കിയിരുന്നു. 2016ലാണ് 'സ്‌ട്രേഞ്ചർ തിങ്ങ്സ്' റിലീസ് ചെയ്യുന്നത്.1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും മറ്റൊരു പശ്ചാത്തലമാകുന്നുണ്ട്.

അതേസമയം ടെലിവിഷൻ പുരസ്‌കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്‌ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികയിലാണ് സീരീസ് തെരഞ്ഞെടുത്തിരിക്കുന്നത്.

Story highlights: 'Hawkins will fall'; 'stranger things 5' coming soon

Next Story