Top

'90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ'; ദുൽഖറിന്റെ ആദ്യ വെബ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്സ്' ഫസ്റ്റ് ലുക്ക്

90കളിലെ കാലഘട്ടമാണ് കഥയുടെ പശ്ചാത്തലം. റൊമാൻസ്, ക്രൈം, ഹ്യൂമർ എന്നിവയെല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് 'ഗൺസ് ആൻഡ് ഗുലാബ്സ്

22 March 2022 5:33 AM GMT
ഫിൽമി റിപ്പോർട്ടർ

90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് തയ്യാറായിക്കൊള്ളൂ; ദുൽഖറിന്റെ ആദ്യ വെബ് സീരീസ് ഗൺസ് ആൻഡ് ഗുലാബ്സ് ഫസ്റ്റ് ലുക്ക്
X

ദുൽഖറിന്റെ ആദ്യ വെബ് സീരീസ് 'ഗൺസ് ആൻഡ് ഗുലാബ്സി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ദുൽഖർ തന്നെയാണ് തന്റെ ആദ്യ ലുക്ക് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഒരു ത്രില്ലടിപ്പിക്കുന്ന സവാരിക്കായി തയ്യാറായിക്കോളു എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. രാജ്-ഡികെ കൂട്ടുകെട്ടിൽ രാജ് കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സുമൻ കുമാർ എന്നിവരും സീരീസിലൂടെ ഒന്നിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് വെബ് സീരീസ് സംപ്രേഷണം ചെയ്യുക.

സീറ്റ് ബെൽറ്റ് ധരിച്ച് എന്നോടൊപ്പം 90-കളിലേക്കുള്ള ഒരു യാത്രയ്ക്ക് നിങ്ങളും തയ്യാറായിക്കോളു. ഗൺസ് ആൻഡ് ഗുലാബ്സിൽ നിന്നുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ അവതരിപ്പിക്കുന്നു. എന്റെ ആദ്യ വെബ് സീരീസും രാജ് & ഡികെ, രാജ് കുമാർ റാവു ആദർശ് ഗൗരവ് ഗുൽഷൻ ദേവയ്യ സുമൻ കുമാർ എന്നിവരുമായുള്ള എന്റെ ആദ്യ കൂട്ടുകെട്ടുമാണ് ഇത്. ഈ ത്രില്ലിംഗ് റൈഡിനായി എന്നോടൊപ്പം ഇവരും ചേരും. നെറ്റ്ഫ്ലിക്സിൽ ഉടൻ വരുന്നു. ദുൽഖർ കുറിച്ചു.

90കളിലെ കാലഘട്ടമാണ് കഥയുടെ പശ്ചാത്തലം. റൊമാൻസ്, ക്രൈം, ഹ്യൂമർ എന്നിവയെല്ലാം നിറഞ്ഞ ഒരു പാക്കേജ് ആണ് 'ഗൺസ് ആൻഡ് ഗുലാബ്സ്' എന്നാണ് റിപ്പോർട്ട്. ഫാമിലിമാൻ എന്ന ഇന്ത്യയിലെ ഹിറ്റ് വെബ് സീരീസ് ഒരുക്കിയ രാജ് ആൻഡ് ഡികെയുടെ പുതിയ പ്രൊജക്റ്റാണ് ഈ സീരീസ്. നിലവിൽ 'ഹേയ് സിനാമിക', 'സല്യൂട്ട്' എന്നിവയാണ് ദുൽഖറിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ. ഹേയ് സിനാമിക ഒരു റൊമാന്റിക് ചിത്രവും 'സല്യൂട്ട്' ഒരു മിസ്റ്ററി ത്രില്ലറാണ്.

Story highlights: Get ready for a journey into the 90s; First look of Dulquer's first web series 'Guns and Gulaabs'

Next Story

Popular Stories