Top

'ഫൗദ'യ്ക്ക് ഇന്ത്യൻ പതിപ്പ്; 'തനാവ്' ഒരുങ്ങുന്നു

ജനപ്രിയ ഇസ്രയേലി സീരീസ് ആണ് ഫൗദ.

15 Jun 2022 12:18 PM GMT
ഫിൽമി റിപ്പോർട്ടർ

ഫൗദയ്ക്ക് ഇന്ത്യൻ പതിപ്പ്; തനാവ് ഒരുങ്ങുന്നു
X

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇസ്രായേൽ ടെലിവിഷൻ സീരീസ് ഫൗദയ്ക്ക് ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു. തനാവ് (tanaav) എന്ന് പേരിട്ടിരിക്കുന്ന സീരീസ് മുതിർന്ന സംവിധായകൻ സുധീർ മിശ്രയാണ് സംവിധാനം ചെയ്യുന്നത്.

പന്ത്രണ്ട് എപ്പിസോഡുകളിലായി എത്തുന്ന സീരീസിൽ മാനവ് വിജ്, അർബാസ് ഖാൻ, അർസ്ലാൻ ഗോണി, ഏക്താ കൗർ, സുമിത് ഔൾ തുടങ്ങിയവരാണ് അഭിനേതാക്കൾ. 2017ലെ കാശ്മീരിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ പതിപ്പിൽ കഥ നടക്കുന്നത്. പ്രണയം, നഷ്ടം, വഞ്ചന, പ്രതികാരം എന്നീ വികാരങ്ങളും സീരീസ് ചർച്ച ചെയ്യുന്നു. സാമൂഹിക - രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആക്ഷൻ ഡ്രാമ വിഭാഗത്തിലാണ് സീരീസ്.

"ഇന്ത്യൻ പ്രേക്ഷകർക്കായി പുനർവിഭാവനം ചെയ്യാൻ അനുയോജ്യമായ മികച്ചൊരു കഥയാണിത്. ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ സൂക്ഷ്മപഠനം നടത്താനും അവരുടെ മനസ്സിലേയ്ക്ക് ആഴത്തിൽ കടന്നു ചെല്ലാനും തനാവ് അവസരം തന്നു. മനുഷ്യ വികാരങ്ങളേയും അവർ അനുഭവിക്കുന്ന പ്രതിസന്ധികളേയും കാണിക്കുന്ന ആക്ഷൻ ഡ്രാമ വിഭാഗത്തിലുള്ള ഇന്ത്യൻ കഥയാണ് തനാവ്"സംവിധായകൻ സുധീർ മിശ്ര പറഞ്ഞു.

"ഫൗദയുടെ ഇന്ത്യൻ പതിപ്പായ തനാവിനെക്കുറിച്ച് അറിഞ്ഞതിൽ സന്തോഷം. ഫൗദയ്ക്ക് ലോകമെമ്പാടുമുള്ള ആളുകളുടെ ഹൃദയത്തെ സ്പർശിക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു"ഫൗദയുടെ സഹസംവിധായകൻ ഇസച്ചറോസ് ഒരു പ്രസ്ഥാവനയിൽ പറഞ്ഞു. തനാവ് സോണി ലിവിൽ സ്ട്രീം ചെയ്യും.

story highlights: faudas indian adaptation tanaav to stream soon in sonyliv

Next Story