Top

'എമ്മീസ് 2022'; ഏറ്റവും കൂടുതൽ നോമിനേഷനുമായി 'സക്സഷൻ', പട്ടികയിൽ 'സ്ക്വിഡ് ഗെയിമും' 'സ്ട്രേഞ്ചർ തിങ്സും'

25 നോമിനേഷനുകളാണ് പട്ടികയിലുള്ളത്

13 July 2022 2:39 AM GMT
ഫിൽമി റിപ്പോർട്ടർ

എമ്മീസ് 2022; ഏറ്റവും കൂടുതൽ നോമിനേഷനുമായി സക്സഷൻ, പട്ടികയിൽ സ്ക്വിഡ് ഗെയിമും സ്ട്രേഞ്ചർ തിങ്സും
X

ടെലിവിഷൻ പുരസ്‌കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022 എത്തുന്നു. എല്ലാ പ്രാവശ്യത്തെക്കാളും ഇത്തവണ കൂടുതൽ ഗംഭീരമാകുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായ നോമിനേഷൻ ലിസ്റ്റും പുറത്തുവിടുമ്പോൾ പട്ടികയിൽ ഏറ്റവും കൂടുതൽ ഇടം നേടിയിരിക്കുന്നത് കോമഡി ഡ്രാമ സീരീസ് ആയ 'സക്സഷൻ' ആണ്. 79-ാമത് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരത്തിൽ മികച്ച സീരീസായും 'സക്സഷൻ' തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

25 നോമിനേഷനുകളാണ് പട്ടികയിലുള്ളത്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, മികച്ച നടൻ, മികച്ച സഹനടി(2), മികച്ച സഹനടൻ(2), സഹനടൻ (ലിമിറ്റഡ് സീരീസ്/സിനിമ), ഗസ്റ്റ് ആക്ടർ (3) എന്നിങ്ങനെ എട്ട് വിഭാഗത്തിലേക്കാണ് 'സക്സഷൻ' നാമ നിർദേശം ചെയ്തിരിക്കുന്നത്.

പട്ടികയിൽ 'സ്ക്വിഡ് ഗെയിമും' 'സ്ട്രേഞ്ചർ തിങ്സും' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച ഛായാഗ്രഹണം, മികച്ച സീരീസ്, മികച്ച സഹനടി, സഹനടൻ(2) എന്നീ വിഭാഗത്തിലേക്കുള്ള പട്ടികയിൽ സ്ക്വിഡ് ഗെയിമും മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നെ വിഭാഗത്തിൽ 'സ്ട്രേഞ്ചർ തിങ്സും' മത്സരത്തിന് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

Story highlights: Emmys 2022 nominations; Succession becomes most nominated show, Squid game and stranger things are in list

Next Story