Top

ഡിസ്നിയുടെ പ്ലസ് സൈസ് നായിക; 'ബിയാൻക'യ്ക്ക് സ്വീകാര്യത

സെപ്റ്റംബറിൽ ആണ് ചിത്രം റിലീസ് ചെയ്തത്.

29 Oct 2022 7:32 AM GMT
ഫിൽമി റിപ്പോർട്ടർ

ഡിസ്നിയുടെ പ്ലസ് സൈസ് നായിക; ബിയാൻകയ്ക്ക് സ്വീകാര്യത
X

ബോഡി പോസിറ്റിവിറ്റി അവതരിപ്പിക്കുന്ന ആദ്യ നായികാ കഥാപാത്രവുമായി ഡിസ്നി. ഡിസ്നി പ്ലസിൻറെ 'റിഫ്ളക്ട്' എന്ന ഷോർട്ട് ഫിലിമിലാണ് ബിയാൻക എന്ന പ്ലസ് സൈസ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അമിത വണ്ണമുള്ള കഥാപാത്രം, സ്വന്തം ശരീരത്തെ അഭിമാനത്തോടെ നോക്കിക്കാണാൻ പ്രേരിപ്പിക്കുന്നതാണ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഡിസ്നിയുടെ ഷോർട്ട് സർക്യൂട്ട് എക്സ്പിരിമെൻറൽ ഫിലിം സീരീസിൻറെ ഭാഗമായുള്ള ചിത്രമാണ് റിഫ്ളക്ട്. തൻ്റെ ആത്മ ധൈര്യത്തെ സംശയത്തോടെ നോക്കിക്കാണുന്ന ബിയാൻക, ബാലെറ്റ് നൃത്തത്തിലൂടെ ഭയങ്ങളെ മറികടക്കുന്നതാണ് ചിത്രത്തിൻ്റെ ആശയം. തന്നോട് തന്നെ തോന്നുന്ന സംശയങ്ങളെ ബിയാൻക കീഴടക്കുന്നതിന്റെ ആവേശകരമായ കഥയാണ് ചിത്രം. ഹിലാരി ബ്രാഡ്ഫീൽഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.


സ്വന്തം ശരീരത്തിൻറെ പേരിൽ പലപ്പോഴും മുഖ്യധാരയിലേയ്ക്ക് വരാൻ അപകർഷത തോന്നുന്നവർ ചിത്രം ഉറപ്പായും കാണണമെന്ന അഭിപ്രായങ്ങൾ ആണ് പ്രേക്ഷകർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നത്. സമൂഹത്തിന്റെ അളവുകോലിൽ ഒരുങ്ങിയ ഡിസ്നി കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണെന്നിരിക്കെ തന്നെ ബോഡി പോസിറ്റിവിറ്റി പകരുന്നതിൽ ഈ ഒറ്റ കഥാപാത്രത്തിനാകില്ലെന്ന തരത്തിലും പ്രതികരണങ്ങൾ ഉണ്ട്.

Story highlights: Disney introduces the first plus size protogonist in the animated short film 'Reflect'

Next Story