Top

'മിസ് മാർവലിലെ ആ ട്രാക്ക് സൽമാൻ ഖാനായി ഒരുക്കിയത്, അതിന് അതിന്റേതായ യാത്രയുണ്ടായിരുന്നു'; ആതിഫ് അഫ്സൽ

പരമ്പരയിലെ 'ഏയ് ഖുദാ', 'ധീമി ധീമി' എന്നീ രണ്ട് ഗാനങ്ങളാണ് ആതിഫ് അഫ്സൽ ഒരുക്കിയിരിക്കുന്നത്.

5 July 2022 2:49 AM GMT
ഫിൽമി റിപ്പോർട്ടർ

മിസ് മാർവലിലെ ആ ട്രാക്ക് സൽമാൻ ഖാനായി ഒരുക്കിയത്, അതിന് അതിന്റേതായ യാത്രയുണ്ടായിരുന്നു; ആതിഫ് അഫ്സൽ
X

നിരവധി ദക്ഷിണേന്ത്യൻ റെഫറൻസുകളുള്ള മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ സൂപ്പർ ഹീറോ സീരീസ് 'മിസ് മാർവലിലെ' പാട്ടുകളിൽ ഒന്ന് സൽമാൻ ഖാൻ നായകനായ ഒരു ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയതെന്ന് സംഗീതജ്ഞൻ ആതിഫ് അഫ്സൽ. പരമ്പരയിലെ 'ഏയ് ഖുദാ', 'ധീമി ധീമി' എന്നീ രണ്ട് ഗാനങ്ങളാണ് ആതിഫ് അഫ്സൽ ഒരുക്കിയിരിക്കുന്നത്.

'മിസ് മാർവലിലെ' നായിക കഥാപാത്രം കമല ഖാൻ ഒരു വലിയ ബോളിവുഡ്- ഷാരുഖ് ഖാൻ ആരാധികയാണ്. ഇന്ത്യൻ - പാക്കിസ്ഥാനി സംഗീതജ്ഞരുടെ ട്രാക്കുകൾ പരമ്പരയുടെ സൗണ്ട് ട്രാക്കിന്റെ ഭാഗവുമാണ്. ഈ സംഗീതസംവിധായകരിൽ ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യൻ-അമേരിക്കൻ ഗായകനും ഗാനരചയിതാവുമാണ് ആതിഫ് അഫ്സൽ. തന്റെ ഗാനങ്ങൾ സൽമാൻ ഖാൻ നായകനായ ഒരു ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയതാണെന്നാണ് ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തുന്നത്. "ഞാൻ അവർക്ക് 12-15 ട്രാക്കുകൾ നൽകി. എന്നാൽ ഒരു ദശാബ്ദത്തിന് മുൻപ് ഒരു സൽമാൻ ഖാൻ ചിത്രത്തിനായി ഞാനൊരുക്കിയ ഏയ് ഖുദയാണ് അവർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമായത്," ഒരു അഭിമുഖത്തിൽ അഫ്സൽ പിടിഐയോട് പറഞ്ഞു.

ചിത്രം ബിഗ് സ്ക്രീനിൽ എത്തിയിരുന്നെങ്കിൽ അത് ബോളിവുഡിൽ തനിക്ക് വലിയ ബ്രേക്ക് ആകുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ബോളിവുഡിൽ എന്റെ ആദ്യ ബ്രേക്ക് ആകുമായിരുന്നു അത്. ഞാൻ എന്റെ കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചു. സൽമാൻ ഖാൻ എന്നെ തെരഞ്ഞെടുക്കുകയായിരുന്നു. വലിയ ആവേശമായിരുന്നു. എന്നാൽ അത് നടന്നില്ല." "നിങ്ങൾക്കിതൊരു തിരിച്ചടിയായി തോന്നുമെങ്കിലും, ആ പാട്ടിന് അതിൻ്റേതായ യാത്ര ഉണ്ടായിരുന്നു," അദ്ദേഹം ആത്മവിശ്വാസം പങ്കുവച്ചു.

'ലോകി' സീരീസിനും, 'ദി ട്വിലൈറ്റ് സോൺ', 'റിസോർട്ട് ടു ലവ്' തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്കുമൊപ്പം'പ്രാഗ്', 'പൂനെ 52', 'മൺസൂൺ ഷൂട്ടൗട്ട്', 'ബാജി' തുടങ്ങിയ ഇന്ത്യൻ സിനിമകളുടെയും ഭാഗമായിരുന്നു ആതിഫ് അഫ്സൽ. എ ആർ റഹ്മാന്റെ 'സേജ്', ഇഷ്ക് ബെക്ടറിന്റെ 'ഡാക്കു ഡാഡി', അഹമ്മദ് റുഷ്ദിയുടെ 'കോ കോ കൊറിന', പാക്കിസ്ഥാൻ റാപ്പർ ഇവായുടെ 'റോസി' തുടങ്ങിയ ഇന്ത്യൻ, പാക്കിസ്ഥനി സംഗീതജ്ഞരുടെ ട്രാകുകൾ പരമ്പരയിൽ ഉൾപ്പെടുന്നു.

Story highlights: Song In MCU's 'Ms Marvel' Was Made For A Bollywood Film Starring Salman Khan

Next Story

Popular Stories