Top

”ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന പി.എസ്.ജി. വിട്ട് എംബാപ്പെ് എവിടെ പോകും”? റയലിന്റെ മനക്കോട്ടകള്‍ തകര്‍ത്ത് പി.എസ്.ജി. പ്രസിഡന്റ്

ക്ലബ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ട്രാന്‍സ്ഫര്‍ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബ് ഒരിക്കലും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ക്ലബ് വിടാന്‍ താരം തയാറായാല്‍ തന്നെ അതൊരു ഫ്രീ ട്രാന്‍സ്ഫര്‍ ആയിരിക്കില്ലെന്നും ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി. അടുത്ത വര്‍ഷം ജൂണിലാണ് എംബാപ്പെയുമായുള്ള കരാര്‍ അവസാനിക്കുന്നത്. എന്നാല്‍ ഈ സീസണില്‍ തന്നെ താരം റയല്‍ മാഡ്രിഡിലേക്കു ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉറച്ച […]

6 Jun 2021 11:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

”ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന പി.എസ്.ജി. വിട്ട് എംബാപ്പെ് എവിടെ പോകും”? റയലിന്റെ മനക്കോട്ടകള്‍ തകര്‍ത്ത് പി.എസ്.ജി. പ്രസിഡന്റ്
X

ക്ലബ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്ന ട്രാന്‍സ്ഫര്‍ കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഫ്രഞ്ച് ക്ലബ് പി.എസ്.ജി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ക്ലബ് ഒരിക്കലും വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇനി ഏതെങ്കിലും സാഹചര്യത്തില്‍ ക്ലബ് വിടാന്‍ താരം തയാറായാല്‍ തന്നെ അതൊരു ഫ്രീ ട്രാന്‍സ്ഫര്‍ ആയിരിക്കില്ലെന്നും ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി.

അടുത്ത വര്‍ഷം ജൂണിലാണ് എംബാപ്പെയുമായുള്ള കരാര്‍ അവസാനിക്കുന്നത്. എന്നാല്‍ ഈ സീസണില്‍ തന്നെ താരം റയല്‍ മാഡ്രിഡിലേക്കു ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉറച്ച നിലപാട് സ്വീകരിച്ച് ക്ലബ് പ്രസിഡന്റ് തന്നെ രംഗത്തെത്തിയത്.

”എംബാപ്പെ എവിടെ പോകാനാണ്. ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന കാര്യത്തില്‍ പി.എസ്.ജിയോടു മത്സരിക്കാന്‍ ഇന്ന് ലോകത്തില്‍ ഏതു ക്ലബുണ്ട്. എംബാപ്പെയ്ക്ക് പാരീസില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്. അദ്ദേഹം ഇവിടെ തുടരുക തന്നെ ചെയ്യും”- ഖലൈഫി പറഞ്ഞു.

താരവുമായി ക്ലബിനും തനിക്കും മറ്റു താരങ്ങള്‍ക്കുമെല്ലാം ഊഷ്മളബന്ധമാണെന്നും അടുത്ത വര്‍ഷം പുതിയ കരാര്‍ ഒപ്പിടാനാണ് ഉദ്ദേശിക്കുന്നതെന്നും ഫുട്‌ബോള്‍ കളിക്കുക മാത്രമല്ല എംബാപ്പെയുടെ ലക്ഷ്യമെന്നും മറിച്ച് ഫ്രഞ്ച് ലീഗിനെയും രാജ്യത്തെയും പ്രൊമോട്ട് ചെയ്യുക കൂടിയാണെന്നും ഖലൈഫി പറഞ്ഞു.

Next Story

Popular Stories