Top

‘ലീഡറുടെ മക്കള്‍ എന്ന പവര്‍ അനുഭവിച്ചിട്ടില്ല’; ദുരിതങ്ങളായിരുന്നു കൂടുതലെന്ന് പത്മജ; ‘പറയുന്നത്ര സൗഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല’

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ അതികായനുമായിരുന്ന കെ കരുണാകരന്റെ മക്കള്‍ എന്ന നിലയില്‍ പ്രത്യേക സൗഭാഗ്യങ്ങളൊന്നും ജീവിതത്തില്‍ ലഭിച്ചിട്ടില്ലെന്ന് പത്മജാ വേണുഗോപാല്‍. ലീഡറുടെ മകള്‍ എന്ന പവര്‍ അനുഭവിച്ചിട്ടില്ലെന്ന് പത്മജ പറഞ്ഞു. അതില്‍ കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ദുരിതങ്ങളാണ്. പല കേസുകളുണ്ടായി. അതിന്റെ ഗുണം മുഴുവന്‍ അനുഭവിക്കാന്‍ അച്ഛന്‍ സമ്മതിച്ചിട്ടില്ല. അച്ഛനത് താല്‍പര്യമില്ലായിരുന്നെന്നും പത്മജ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം. രാഷ്ട്രീയത്തില്‍ നിന്ന് ബുദ്ധിമുട്ടുകളാണ് കൂടുതല്‍ അറിഞ്ഞിട്ടുള്ളത്. അതിന്റെ നല്ല വശങ്ങള്‍ അനുഭവിക്കാന്‍ […]

18 March 2021 10:37 AM GMT

‘ലീഡറുടെ മക്കള്‍ എന്ന പവര്‍ അനുഭവിച്ചിട്ടില്ല’; ദുരിതങ്ങളായിരുന്നു കൂടുതലെന്ന് പത്മജ; ‘പറയുന്നത്ര സൗഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല’
X

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിലെ അതികായനുമായിരുന്ന കെ കരുണാകരന്റെ മക്കള്‍ എന്ന നിലയില്‍ പ്രത്യേക സൗഭാഗ്യങ്ങളൊന്നും ജീവിതത്തില്‍ ലഭിച്ചിട്ടില്ലെന്ന് പത്മജാ വേണുഗോപാല്‍. ലീഡറുടെ മകള്‍ എന്ന പവര്‍ അനുഭവിച്ചിട്ടില്ലെന്ന് പത്മജ പറഞ്ഞു. അതില്‍ കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ദുരിതങ്ങളാണ്. പല കേസുകളുണ്ടായി. അതിന്റെ ഗുണം മുഴുവന്‍ അനുഭവിക്കാന്‍ അച്ഛന്‍ സമ്മതിച്ചിട്ടില്ല. അച്ഛനത് താല്‍പര്യമില്ലായിരുന്നെന്നും പത്മജ പ്രതികരിച്ചു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രതികരണം.

രാഷ്ട്രീയത്തില്‍ നിന്ന് ബുദ്ധിമുട്ടുകളാണ് കൂടുതല്‍ അറിഞ്ഞിട്ടുള്ളത്. അതിന്റെ നല്ല വശങ്ങള്‍ അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. ഈ പറയുന്ന അത്ര സൗഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

പത്മജ

മക്കള്‍ രാഷ്ട്രീയം എന്ന ആരോപണം ഞങ്ങളാണ് കേട്ടത്. ഞങ്ങള്‍ അങ്ങനെ അല്ലാതിരുന്നതുകൊണ്ട് ആരും എന്തു പറഞ്ഞാലും വിഷമിക്കേണ്ട കാര്യമില്ല. ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. വസ്ത്രധാരണ രീതിയേക്കുറിച്ചുള്ള തെറ്റിദ്ധാരണകളും വെളുത്ത നിറവും സാധാരക്കാരുമായി ഇടപഴകുന്നതിന് തടസമായിട്ടുണ്ടെന്ന് പത്മജ പറഞ്ഞു. ഞാന്‍ വലിയ ആളുകളുമായി മാത്രമേ ഇടപഴകൂ എന്ന തോന്നല്‍ പലരിലുമുണ്ടായി. സ്വര്‍ണാഭരണങ്ങളോട് താല്‍പര്യമില്ല. വില കുറഞ്ഞ സാരികള്‍ മാത്രമേ ധരിക്കാറുള്ളൂ. പക്ഷെ, തന്നോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് ഇക്കാര്യം അറിയാം. സാധാരണക്കാരുമായി ഇടപഴകാനാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും പത്മജ പറഞ്ഞു.

സിപിഐയുടെ പി ബാലചന്ദ്രന്‍, ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി എന്നിവരോടാണ് പത്മജാ വേണുഗോപാല്‍ മത്സരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളെ മോശക്കാരാക്കി കാണുന്നില്ലെന്ന് പത്മജ പറഞ്ഞു. തൃശൂരിലെയെന്നല്ല ഒരു എതിരാളിയേയും മോശമായി കാണാറില്ല. ആരാണ് എതിരെ നില്‍ക്കുന്നതെന്ന് നോക്കാറില്ല. എന്റെ വഴിയിലൂടെ എന്റെ ജോലികളുമായി മുന്നോട്ട് പോകും. അത് ജനങ്ങള്‍ മനസിലാക്കുമല്ലോയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്മജ മത്സരിച്ചിരുന്നു. സിപിഐഎ നേതാവ് വി എസ് സുനില്‍കുമാറിനോട് 6,987 വോട്ടുകള്‍ക്കാണ് പത്മജ പരാജയപ്പെട്ടത്. സുനില്‍കുമാര്‍ 53,664 വോട്ടുകളും പത്മജ 46,677 വോട്ടുകളും നേടി. ബിജെപിയുടെ ബി ഗോപാലകൃഷ്ണന് 24,748 വോട്ടുകളാണ് ലഭിച്ചത്.

പത്മജ പറഞ്ഞത്

“ലീഡറുടെ മകള്‍ എന്ന പവര്‍ അനുഭവിച്ചിട്ടില്ല. അതില്‍ കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് ദുരിതങ്ങളാണ്. പല കേസുകളുണ്ടായി. അതിന്റെ ഗുണം മുഴുവന്‍ അനുഭവിക്കാന്‍ അച്ഛന്‍ സമ്മതിച്ചിട്ടില്ല. അച്ഛനത് താല്‍പര്യമില്ല. രാഷ്ട്രീയത്തില്‍ നിന്ന് ബുദ്ധിമുട്ടുകളാണ് കൂടുതല്‍ അറിഞ്ഞിട്ടുള്ളത്. അതിന്റെ നല്ല വശങ്ങള്‍ അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യം കിട്ടിയിട്ടില്ല. ഈ പറയുന്ന അത്ര സൗഭാഗ്യങ്ങളൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

കുട്ടിക്കാലത്തും എന്റെ സുഹൃത്തുക്കള്‍ സാധാരണക്കാരാണ്. സാധാരണക്കാരുമായി ഇടപഴകാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. പക്ഷെ, ഞാന്‍ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട ഒരു വ്യക്തിയാണ്. എന്റെ ഈ നിറമൊക്കെ ആയിരിക്കാം ഈ പ്രശ്‌നമൊക്കെ എനിക്ക് ഉണ്ടാക്കിയത് എന്ന് എനിക്ക് തോന്നുന്നു. വലിയ ആളുകളുമായേ ഇടപഴകൂ എന്ന തോന്നല്‍. അങ്ങനെയല്ല ഞാന്‍. എന്റെ പ്രവര്‍ത്തകര്‍ ഇത്ര ബുദ്ധിമുട്ടി ഒപ്പം നില്‍ക്കുന്നത് എത്ര സ്‌നേഹം കൊണ്ടാണ്. സാധാരണക്കാരുമായി അത്ര ഇടപഴകിയതുകൊണ്ടാണ് അവര്‍ എന്റെ കൂടെ വരുന്നത്.

എന്റെ നിറം വല്ലാതെ ബാധിച്ചിട്ടുണ്ട്. ഞാന്‍ എന്തോ വല്ലാതെ ഡ്രസ് ചെയ്യുന്ന ആളാണ് എന്ന തോന്നലുകളുണ്ടായി. ഞാന്‍ ആയിരം രൂപയില്‍ താഴെയുള്ള സാരികളേ ഉടുക്കാറുള്ളൂ. കൈയിലും കാലിലും ആഭരണങ്ങള്‍ ഇടാറില്ല. സ്വര്‍ണത്തോട് എനിക്ക് തീരെ താല്‍പര്യമില്ല. ഇതൊന്നും ജനങ്ങള്‍ക്ക് അറിയില്ല. പക്ഷെ, ഞാന്‍ എങ്ങനെയാണെന്ന് എന്നോട് അടുത്ത് നില്‍ക്കുന്നവര്‍ക്ക് അറിയാം. പാര്‍ട്ടിയിലുള്ള സ്ത്രീകളാണ് ചിലപ്പോള്‍ എന്റെ സാരിയൊക്കെ പിടിച്ച് നേരെയിട്ട് തരിക. ചേച്ചീ അത് ശരിക്ക് ഉടുക്ക് എന്നൊക്കെ പറഞ്ഞ്. അങ്ങനെ അലക്ഷ്യമായിട്ട് പോകുന്ന ഒരാളാണ് ഞാന്‍. പക്ഷെ, അങ്ങനെയല്ല പുറത്തറിഞ്ഞത്. അതിലൊക്കെ എനിക്ക് വലിയ ദു:ഖമുണ്ട്. ഒരുപാട്, ഒരുപാട് തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ആളാണ് ഞാന്‍.

മക്കള്‍ രാഷ്ട്രീയം എന്ന ആരോപണം ഞങ്ങളാണ് കേട്ടത്. ഞങ്ങള്‍ അങ്ങനെ അല്ലാതിരുന്നതുകൊണ്ട് ആരും എന്തു പറഞ്ഞാലും വിഷമിക്കേണ്ട കാര്യമില്ല. പണ്ടും ഗ്രൂപ്പ് ഉള്ള ആളുകള്‍ക്ക് മാത്രമേ നിലനില്‍പുള്ളൂ. പക്ഷെ, വല്ലാതെ മോശമായി രീതിയിലേക്ക് പോയി. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് പേടിയുണ്ട്. അതുകൊണ്ട് വലിയ ഗ്രൂപ്പിസം അവര്‍ പുറത്തു കാണിക്കുന്നില്ല.

രാഷ്ട്രീയത്തില്‍ സ്ത്രീ പ്രാധിനിധ്യം കുറഞ്ഞുവരികയാണ്. ഇത്തവണ വലിയ കുഴപ്പമില്ലാതെ വന്നിട്ടുണ്ട്. ഭേദമാണ്. ലതികാ സുഭാഷ് എന്റെ വളരെയടുത്ത സുഹൃത്തായിരുന്നു. ഒരു പാര്‍ട്ടിക്കാരി എന്ന രീതിയില്‍ എനിക്ക് വളരെയധികം വിഷമമുണ്ടാക്കിയ കാര്യമാണത്. തീര്‍ച്ചയായും യുഡിഎഫ് അധികാരത്തിലെത്തും. തൃശൂരിലെയെന്നല്ല ഒരു എതിരാളിയേയും മോശമായി കാണാറില്ല. ആരാണ് എതിരെ നില്‍ക്കുന്നതെന്ന് നോക്കാറില്ല. എന്റെ വഴിയിലൂടെ എന്റെ ജോലികളുമായി മുന്നോട്ട് പോകും. അത് ജനങ്ങള്‍ മനസിലാക്കുമല്ലോ.’

2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പത്മജ മത്സരിച്ചിരുന്നു. സിപിഐഎ നേതാവ് വി എസ് സുനില്‍കുമാറിനോട് 6,987 വോട്ടുകള്‍ക്കാണ് പത്മജ പരാജയപ്പെട്ടത്. സുനില്‍കുമാര്‍ 53,664 വോട്ടുകളും പത്മജ 46,677 വോട്ടുകളും നേടി. ബിജെപിയുടെ ബി ഗോപാലകൃഷ്ണന് 24,748 വോട്ടുകളാണ് ലഭിച്ചത്.”

Next Story