Top

ചോര്‍ത്തിയത് ബിജെപി തന്നെ?; അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ വിവരങ്ങള്‍ കൈയിലുണ്ടെന്ന് സുവേന്ദു അധികാരി, വിവാദം

കൊല്‍ക്കത്ത: പെഗാസസ് സ്‌പൈവയര്‍ വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വെളിപ്പെടുത്തല്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന ബിജെപി എംഎല്‍എ സുവേന്ദു അധികാരിയുടെ പരാമര്‍ശമാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇതോടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ബിജെപിയാണെന്ന വാദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ നിന്ന് പോയിട്ടുള്ള […]

20 July 2021 8:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചോര്‍ത്തിയത് ബിജെപി തന്നെ?; അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ വിവരങ്ങള്‍ കൈയിലുണ്ടെന്ന് സുവേന്ദു അധികാരി, വിവാദം
X

കൊല്‍ക്കത്ത: പെഗാസസ് സ്‌പൈവയര്‍ വിവാദത്തില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെ നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ വെളിപ്പെടുത്തല്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മരുമകനും തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ തന്റെ കൈവശമുണ്ടെന്ന ബിജെപി എംഎല്‍എ സുവേന്ദു അധികാരിയുടെ പരാമര്‍ശമാണ് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. ഇതോടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയത് ബിജെപിയാണെന്ന വാദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.

അഭിഷേക് ബാനര്‍ജിയുടെ ഓഫീസില്‍ നിന്ന് പോയിട്ടുള്ള കോളുകളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. ഇത്തവണ അഭിഷേകിനെ അമ്മായിക്കും രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് കേന്ദ്ര ഗവണ്‍മെന്റുണ്ട്.. തുടങ്ങിയവയാണ് സുവേന്ദു അധികാരി വിവാദ പ്രസംഗത്തിലെ പരാമർശങ്ങള്‍. ബംഗാളിലെ പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് മാതൃഭൂമിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം വിഷയം തൃണമൂല്‍ രാഷ്ട്രീയ ആയുധമാക്കിയേക്കും. നേരത്തെ അഭിഷേക് ബാനര്‍ജിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയതായി ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എതിരാളികളായ രാഷ്ട്രീയ നേതാക്കളെ നിരീക്ഷിക്കാന്‍ ബിജെപി പെഗാസസ് സ്‌പൈവയര്‍ ഉപയോഗിച്ചുവെന്നതിന് തെളിവാണ് സുവേന്ദു അധികാരിയുടെ പ്രസ്താവനയെന്നും രാജിവെച്ച് പുറത്തുപോകണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നേരത്തെ പെഗാസസിന്റെ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പ് സ്‌പൈവയര്‍ അംഗീകൃത സര്‍ക്കാരുകള്‍ക്ക് മാത്രമാണ് വില്‍പ്പന നടത്താറുള്ളുവെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

Next Story

Popular Stories