Top

‘യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്തവരാണ് ഞങ്ങള്‍’; ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം തോല്‍ക്കില്ലെന്ന് കോടിയേരി

യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്ത ഞങ്ങളെ നുണ ബോംബ് കൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചതെന്നും കോടിയേരി ചോദിച്ചു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരിയുടെ പ്രതികരണം. കേന്ദ്ര ഏജന്‍സികള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന സിപിഐഎം നേതാവ് നടത്തിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളൊക്കെ ബിജെപിയുടെ കൈവശമാണെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് എവിടെ നിന്നാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ബിജെപി […]

1 April 2021 5:50 AM GMT

‘യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്തവരാണ് ഞങ്ങള്‍’; ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം തോല്‍ക്കില്ലെന്ന് കോടിയേരി
X

യഥാര്‍ത്ഥ ബോംബ് കണ്ടാല്‍ പേടിക്കാത്ത ഞങ്ങളെ നുണ ബോംബ് കൊണ്ട് പേടിപ്പിക്കാനാവില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറായി എപ്പോഴാണ് മുല്ലപ്പള്ളിയെ നിയമിച്ചതെന്നും കോടിയേരി ചോദിച്ചു. തലശ്ശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കോടിയേരിയുടെ പ്രതികരണം. കേന്ദ്ര ഏജന്‍സികള്‍ക്കും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മുതിര്‍ന്ന സിപിഐഎം നേതാവ് നടത്തിയത്.

കേന്ദ്ര അന്വേഷണ ഏജന്‍സികളൊക്കെ ബിജെപിയുടെ കൈവശമാണെന്നാണ് നമ്മള്‍ മനസിലാക്കിയിരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന് എവിടെ നിന്നാണ് കേസ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നത്. ബിജെപി എടുക്കുന്ന തീരുമാനം കെപിസിസി പ്രസിഡന്റ് അറിയുന്നു എന്നതു തന്നെ ഇവര്‍ തമ്മിലുള്ള ബന്ധത്തിന് തെളിവാണ്.

കോടിയേരി ബാലകൃഷ്ണന്‍

തന്റെ ഭാര്യയ്ക്ക് ഐ ഫോണ്‍ ലഭിച്ചെന്നത് തന്നെ കെട്ടുകഥയാണ്. അങ്ങനയൊരു ഫോണ്‍ ഭാര്യക്ക് ലഭിച്ചിട്ടില്ല. ഇലക്ഷന്‍ കഴിയുന്നത് വരെ ഓരോ പ്രചരണങ്ങള്‍ ബോധപൂര്‍വം നടത്തുകയാണ്. പ്രതിപക്ഷ നേതാവിന്റെ കൈയ്യില്‍ വല്ല ബോംബും ഉണ്ടെങ്കില്‍ പൊട്ടിക്കണം. ഇത് നുണ ബോംബാണ്. ഇത്തവണ ബോംബല്ല ആറ്റംബോംബ് പൊട്ടിയാലും ഇടതുപക്ഷം തോല്‍ക്കാന്‍ പോകുന്നില്ല. ഓരോ പത്തു വര്‍ഷം കൂടുമ്പോഴും കോലി ബി ബന്ധം ഉണ്ടാകാറുണ്ട്. ഇപ്പോള്‍ സി കെ പത്മനാഭന്‍ തന്നെ പറഞ്ഞതോടെ സിപിഐഎം നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Also Read: ‘പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്’; വ്യാജ സന്ദേശങ്ങളും ശബ്ദാനുകരണങ്ങളും പ്രചരിക്കുന്നെന്ന് മുഖ്യമന്ത്രി, ‘ഇവിടെ ഇതൊന്നും മതിയാവില്ല’

സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കുന്ന തരത്തില്‍ ഒരു ‘ബോംബ്’ വരുമെന്ന് പ്രചരണം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ബോംബ് വരുമെന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ദിവസങ്ങളില്‍ നുണ പ്രചരിപ്പിച്ചാല്‍ മറുപടി പറയാനാകില്ലെന്നാണ് ചിലര്‍ കരുതുന്നത്. ഏത് ബോംബ് വന്നാലും നേരിടാന്‍ നാട് തയ്യാറാണെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Next Story